Image

നാലാം ലോക കേരള സഭാ സമ്മേനം ഒരവലോകനം (നന്ദിനി മോഹനൻ)

Published on 10 July, 2024
നാലാം ലോക കേരള സഭാ സമ്മേനം ഒരവലോകനം (നന്ദിനി മോഹനൻ)

രാജ്യത്തിനാകെ മാതൃകയായി ,മറ്റൊരു സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്ത സമാനതകൾ ഇല്ലാത്ത പ്രവാസ നയരൂപീകരണ പ്രക്രിയ ആണ് ഈ കഴിഞ്ഞ 6 വര്ഷം കൊണ്ട് കേരള സർക്കാർ നടത്തുന്നത്..അതുകൊണ്ടു തന്നെ ഈ മാതൃകകൾ പഠിക്കുന്നതിനും പ്രാവർത്തികം ആക്കുന്നതിനും ആയി മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ വരുന്നത് കേരളീയർക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്ന് പറയട്ടെ.

നാലാം ലോക കേരളം സഭയുടെ 13-ാം തിയതി നടക്കേണ്ട പൊതുയോഗം കുവൈത്ത് ദുരന്തത്തെ തുടർന്ന് മാറ്റി വച്ചു . 

14-ാം തിയതി രാവിലെയാണ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. 

സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ഭൗതീക ശരീരം ഏറ്റുവാങ്ങുവാനും തുടർന്ന് ഓരോരുത്തരുടെയും മൃതശരീരങ്ങൾ അവരവരുടെ സ്വദേശത്തേക്ക് കൊണ്ട് പോകുവാനുമുള്ള എല്ലാ ഔദ്യോഗിക സൗകര്യങ്ങളും ഉറപ്പ് വരുത്തി തിരിച്ചെത്തിയതിന് ശേഷമാണ് 4-ാം മത് ലോക കേരള സഭ സമ്മേളനത്തിന് ഔപചാരികമായി തുടക്കം കുറിച്ചത്. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയതിന് ശേഷം സംസ്ഥാന മുഖ്യമന്ത്രി ശ്രീ: പിണറായി വിജയൻ സഭാ സമ്മേനം ഉദ്‌ഘാടനം ചെയ്തു.

ഏഴു മേഖലകളുടെ ചർച്ചയും എട്ടു വിഷയാടിസ്ഥാനത്തിൽ ഉള്ള ചർച്ചകളും ആണ് പതിവ് പോലെ ഉണ്ടായതു.

ഗൾഫ്‌ രാജ്യങ്ങൾ, ഏഷ്യ പസഫിക് ,അമേരിക്ക,യൂറോപ്പ് ,ആഫ്രിക്ക,ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ എന്നിവയാണ് മേഖല ചർച്ചയുടെ  ഗ്രൂപ്പുകൾ 

എമിഗ്രേഷൻ കരട് ബിൽ 2021 , വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങൾ,കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ,കേരളാ വികസനം നവ മാതൃകകൾ ,വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും ,വിജ്ജാന സമ്പദ് ഘടനയിലേക്കുള്ള പരിവർത്തനവും,പ്രവാസികളും എന്നീ വിഷയാടിസ്ഥാന ചർച്ചകളും നടന്നു
 

ലോക കേരള സഭയുടെ പ്രധാന ഉദ്ദേശം പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളും ആക്കി മാറ്റുക എന്നതാണു. കഴിഞ്ഞ മൂന്നു സഭകളിലും പ്രവാസികൾക്ക് അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും,കേരളത്തിലെ ജന പ്രതിനിധികളോടും,സർക്കാരിനോടും ചർച്ച ചെയ്യുവാൻ സാധിക്കുകയും അത്തരം നിർദ്ദേശങ്ങൾ കേരളീയ സാമൂഹിക,സാംസ്കാരിക, സാമ്പത്തിക വികസനത്തിന് ഉതകുന്ന രീതിയിൽ വികസിപ്പിയ്ക്കുവാനും സാധിച്ചു എന്നതു ലോക കേരള സഭയുടെ പ്രധാന നേട്ടമാണ്.

103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ സാന്നിദ്ധ്യം ലോകം മുഴുവൻ ലോക കേരളം എന്ന പോലെ ആയിരുന്നു നാലാം ലോക കേരള സഭ നടന്നത്.ആറ് വർഷം കൊണ്ടാണ് 35 ഇൽ നിന്ന് 103 രാജ്യങ്ങളിലേക്ക്  വർദ്ധിപ്പിച്ചത്.

25 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ നിന്നും ആഫ്രിക്കയിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കൊമോറോസ് ദ്വീപിൽ നിന്നും കരീബിയൻ ദ്വീപുകളിൽ നിന്നുമൊക്കെ  മലയാളി പ്രാതിനിധ്യം സഭയിൽ ഉണ്ടായിട്ടുണ്ട്. ആഫ്രിക്കൻ വൻകരയിലെ 30 രാജ്യങ്ങളിൽ മലയാളി പ്രതിനിധികൾ പങ്കെടുക്കുന്നു എന്നത് വളർന്നു വരുന്ന ആഫ്രിക്കൻ കുടിയേറ്റത്തെ സംസ്ഥാനം പ്രാധാന്യത്തോടെ കാണുന്നു എന്നാണ്.

സഭയിൽ ഇത്തവണ കൂടുതൽ വൈവിധ്യത്തോടെ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. അവിദഗ്ദ്ധ തൊഴിലാളികൾ,ഗാർഹിക തൊഴിലാളികൾ,കെയർ വർക്കർമാർ , ആരോഗ്യ പ്രവർത്തകർ, നിർമ്മാണ തൊഴിലാളികൾ ,ഐ ടി പ്രൊഫഷണലുകൾ ,സാങ്കേതിക വിദഗ്ദ്ധർ ,യുവ സംരംഭകർ, എഴുത്തുകാർ, വ്യവസായികൾ , അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ നാലാം ലോക കേരളം സഭയിലെ പ്രതിനിധികൾ ആയിരുന്നു.  

മൂന്നാം ലോക കേരള സഭയിൽ 648 ശുപാർശകളാണ് ഉയർന്നു വന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുമായി ശുപാർശകളുടെ  അവലോകനം നടത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തിൽ ശുപാർശകളെ 67 ആക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം ലോക കേരളസഭയിൽ ഉയർന്ന 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ലോക കേരള സഭ സെക്രട്ടറിയേറ്റ് ഒരു ഇമ്പ്ലിമെന്റേഷൻ ഏജൻസി അല്ലാത്തതിനാൽ വിവിധ വകുപ്പുകളുടെ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആണ് ശുപാർശകൾ കൈകാര്യം ചെയ്യുന്നത്. 

ലോക കേരളം ഓൺലൈൻ പോർട്ടൽ 

ലോകം എമ്പാടും ഉള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ് ഫോം വേണം എന്ന ആവശ്യത്തെ തുടർന്നാണ് ലോകമാകെ കേരളം എന്ന പേരിൽ ലോക കേരളം ഓൺലൈൻ പ്ലാറ്റഫോം വന്നത്. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെ ഉള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനം ആണ് ലോക കേരളം ഓൺലൈൻ പോർട്ടൽ.  പ്രവാസികൾക്ക് അവരുടെ പ്രാഥമിക വിവരങ്ങൾ നൽകിയോ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചോ ഈ പ്ലാറ്റ്‌ഫോമിൽ   രജിസ്റ്റർ ചെയ്യാം.

നോർക്ക റൂട്സ്ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി ആണ് ഈ പദ്ധതി രൂപകല്പന ചെയ്‌തിരിക്കുന്നത്‌. https://lokakeralamonline.kerala.gov.in/login-page

കേരള മൈഗ്രേഷൻ സർവ്വേ 2023 

ലോക കേരള സഭയുടെ നിർദ്ദേശ പ്രകാരം പ്രവാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടു കേരളം മൈഗ്രേഷൻ സർവേ 2023 സംഘടിപ്പിച്ചു.20,000 കുടുംബങ്ങളിൽ നിന്ന് വിശദമായ വിവര ശേഖരണം നടത്തിയാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. https://iimad.org/ 

ലോകമാകെ 182 രാജ്യങ്ങളിൽ മലയാളികൾ ഉണ്ട് എന്ന് IIMAD ന്റെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞു.ഇന്ത്യക്കകത്തുള്ള മലയാളി ഡയസ്പോറ 3 മില്യൺ ഉണ്ടെന്നും ഗ്ലോബൽ ഡയസ്പോറ 5 മില്യൺ ഉണ്ടെന്നും 2.16 ലക്ഷം കോടി രൂപ കേരളത്തിലേക്ക് റെമിറ്റൻസ് ആയി ലഭിക്കുന്നത് 154.9% ആണെന്നും കണക്കുകൾ കാണിക്കുന്നു.

സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി.

വിദേശ മലയാളികളെ സംരഭകത്വത്തിലേക്കു ആകർഷിക്കുക , ഉയർന്ന സാമ്പത്തിക ശേഷിയുള്ള വിദേശ ഇന്ത്യക്കാരിൽ  നിന്നും കേരളാടിസ്ഥാനമായ സ്റ്റാർട്ടപ്പുകൾക്കു നിക്ഷേപം ലഭ്യമാക്കുക ,കേരളാടിസ്ഥാനമായ സ്റ്റാർട്ടപ്പുകൾക്കു അവരുടെ ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പ്രവർത്തന സ്ഥലവും ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി ആരംഭിച്ചിട്ടുണ്ട്.ആദ്യഘട്ടം ആയി ദുബായിലും, പിന്നീട് ബൽജിയത്തിലും ആരംഭിച്ചിട്ടുണ്ട്. ,ഭാവിയിൽ ഓസ്‌ട്രേലിയയിലും ആരംഭിക്കുന്നതിനു ധാരണ പ്രത്രം ഒപ്പു വച്ചിട്ടുണ്ട്. https://startupinfinity.startupmission.in/

യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ തൊഴിൽ നേടുന്നതിനായി 2024 / 2025 വർഷങ്ങളിൽ സോഫ്റ്റ് സ്കിൽ/ കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉള്ള നടപടികൾ സർവ്വകലാശാലകൾ സ്വീകരിച്ചിട്ടുണ്ട്.

റിക്രൂട്ട് മെന്റ്   വിഭാഗം 

കൂടുതൽ തൊഴിൽ മേഖലകളിലേക്കു റിക്രൂട്ട് മെന്റ്  വ്യാപിപ്പിക്കാൻ ജർമനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട്  ചെയ്യുന്നതിനായി ട്രിപ്പിൾ വിൻ കേരള പ്രോഗ്രാം, തുടർ വിദ്യാഭ്യാസത്തിനായി ട്രിപ്പ്ൾസ് വിൻ ട്രെയിനി പ്രോഗ്രാമും ട്രിപ്പിലെ വിൻ ഹോസ്പിറ്റാലിറ്റി പദ്ധതിയും ആരംഭിക്കാൻ ധാരണ ആയിട്ടുണ്ട്. സൗദി അറേബ്യായിലെ ആരോഗ്യ മന്ത്രാലയത്തിലേക്കു ഡോക്ടർമാർ, നേഴ്സ് തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടക്കുന്നുണ്ട്.കുവൈത്തിന്റെ രാജ്യസു രക്ഷ ചുമതലയുള്ള കുവൈത്ത് നാഷണൽ ഗാർഡിലെ വിവിധ ഒഴിവുകളിലേക്കും, യു കെ  ,കാനഡ  എന്നിവിടങ്ങളിലേക്കും നഴ്‌സ്‌മാരുടെ റിക്രൂട്ട് മെന്റ്  നടക്കുന്നുണ്ട്.

rcrtment.norka@kerala.gov.in  contatct number 04712770536/ 540/ 541/577

നോർക്ക സ്കിൽ റിപ്പോസിറ്ററി സ്കിൽപോർട്ടൽ 

കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന ഇൻസ്റിറ്റ്യൂട്ടുകൾ ഐ ടി ഐ ,സർക്കാർ പൊളി ടെക്‌നിക് കോളേജുകൾ ,എൽ ബി എസ് സെന്ററുകൾ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പരിശീലന പദ്ധതി നടപ്പിലാക്കി വരുന്നത്.വിദേശ കമ്പോളങ്ങളിലെ വെല്ലുവിളികൾ  നേരിടുന്നതിന് നൽകുന്ന പരിശീലന പരിപാടിയാണ് സ്കിൽ അപ്ഗ്രഡേഷൻ ട്രെയിനിങ് പ്രോഗ്രാം.

 

ഓൺലൈൻ  അദാലത്തു വഴി പ്രവാസി പരിഹാരത്തിന് ആയി എൻ ആർ ഐ {കെ} കമ്മീഷന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ പരാതികൾ സ്വീകരിക്കാൻ കഴിയുന്ന സംവിധാനങ്ങൾ കൊണ്ട് വരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വെർച്യുൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , പ്രവാസി മലയാളികൾക്കുള്ള എൻ ആർ കെ ഒരു ഓൺലൈൻ എംപ്ലോയ്‌മെന്റ് പോർട്ടൽ ആണ്. പ്രവാസികൾക്കിടയിൽ പരിചയ സമ്പന്നരായ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിന് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് ആരംഭിച്ചത് .വിദഗ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനും തിരികെ വന്നവർക്കു എംപ്ലോയ്‌മെന്റ് വഴി ലഭ്യമാകുന്ന സ്വയംതൊഴിൽ കരിയർ സേവനങ്ങൾ ലഭ്യമാക്കി പുനരധിവസിപ്പിക്കാനും  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സാധിക്കും .നാഷണൽ ഇൻഫോർമാറ്റിക് സെന്റർ കേരളം ഘടകം ആണ് ഇത് വികസിപ്പിച്ചത്. https://employment.kerala.gov.in/  

 

പ്രവാസി മിത്രം എന്ന പേരിൽ എന്ന പേരിൽ തുടങ്ങിയ പോർട്ടൽ പ്രവാസികളുടെ റവന്യൂ അനുബന്ധ പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ പോർട്ടൽ ആണ്. https://pravasimithram.kerala.gov.in/indexpm.php

പാതയോര വിശ്രമ കേന്ദ്രം. /റസ്റ്റ് സ്റ്റോപ്പ് 

കേരളത്തിന്റെ പുരോഗതിക്കു ഉതകുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ആയ മേഖലകളിൽ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  ഓവർ സീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (http://okih.org/ )എന്ന കമ്പനി പ്രവർത്തിച്ച വരുന്നുണ്ട്.പാതയോര വിശ്രമ കേന്ദ്രം അഥവാ റസ്റ്റ് സ്റ്റോപ്പ് എന്ന പേരിൽ നിലവിൽ കാസർഗോഡ് ജില്ലയിൽ നിർമ്മാണം തുടങ്ങുന്നുണ്ട്. അന്താരാഷ്ത്ര നിലവാരത്തിലുള്ള വഴിയോര വിശ്രമകേന്ദ്രമാണ് ഇത്. ദേശീയ പാതയിൽ യാത്രക്കാർക്ക് വിശ്രമിക്കാനും വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്താനും സൗകര്യങ്ങൾ ഉണ്ടാകും.ഒരേ സമയം 200 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഇതിൽ പെട്രോൾ പമ്പ് , ശുചിമുറികൾ , ഫുഡ് കോർട്ടുകൾ ,കുട്ടികൾക്ക് കളിയ്ക്കാൻ പ്ലേ സ്റ്റേഷനുകൾ , റീറ്റെയ്ൽ സ്റ്റോറുകൾ തുടങ്ങിയവ ഇതിൽ ഉണ്ടാകും. 

ദേശീയ പാത കടന്നു പോകുന്ന കേരളത്തിലെ 30 മേഖലകളിൽ റസ്റ്റ് സ്റ്റോപ്പുകൾ വരുന്നതോടെ പ്രാദേശിക തലത്തിൽ ജോലി സാധ്യതകളും ഇതിലൂടെ സൃഷ്ടിക്കുന്നുണ്ട്. http://okih.org/reststop.html
 

ലോകത്തെമ്പാടും ഉള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചു നോർക്ക റൂട്ട്സിനു ഇക്കൊല്ലവും ദേശീയ അവാർഡ് ലഭിച്ചു. തുടർച്ചയായ രണ്ടാം തവണ ആണ് നോർക്കക്കു  സ്കോച് അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ ഏഴു വർഷം കൊണ്ട് നോർക്കയിലൂടെ  13 പദ്ധതികളിൽനിന്നു 20 പദ്ധതികൾ ആയി വർദ്ധിച്ചു. https://norkaroots.org/ml/home
 

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (N I F L)

അതുപോലെ തൊഴിൽ തേടി പോകുന്നവർക്ക് വിദേശ ഭാഷ പ്രാവീണ്യം ഉറപ്പാക്കുന്നതിന് സർക്കാർ മേഖലയിലെ ആദ്യത്തെ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (N I F L) തിരുവനന്ത പുരത്തും കോഴിക്കോടും നിലവിൽ  വന്നു. വിദേശ തൊഴിൽ അന്വേഷകർക്കു മികച്ച പരിശീലനം ലഭിക്കുന്നതോടൊപ്പം തൊഴിൽ ദാതാക്കൾക്കു മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഉദ്യോഗാർത്ഥികൾക്ക്‌ മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. https://nifl.norkaroots.org/

പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തുന്ന സാമ്പത്തികവും ശാരീരികവുമായി അവശത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ സഹായത്തിനു രൂപീകരിച്ച ദുരിതാശ്വാസ നിധിയാണ് സാന്ത്വന. ഇതിലൂടെ മരണാന്തര ധന സഹായം, ചികിത്സ ധന സഹായം, വിവാഹ ധനസഹായം, തുടങ്ങിയവയിലൂടെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സാന്ത്വന പദ്ധതി പ്രകാരം 26,670 കുടുംബങ്ങൾക്ക് 177.76 കോടിയുടെ ധന സഹായം ലഭ്യമാക്കി. 
 

വ്യാജ അറ്റസ്‌റ്റേഷനുകൾ വ്യാപകമാകുന്നത് സംസ്ഥാനത്തിന്റെ വിശ്വാസ്യത ആഗോള തലത്തിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കു ഹോളോഗ്രാം ക്യൂ ആർ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷൻ സംവിധാനം നോർക്ക റൂട്ട്സിൽ നിലവിൽ വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അറ്റസ്റ്റേഷൻ ഏജൻസി എന്ന നിലയിൽ ആഗോള തലത്തിലെ ഉത്തരവാദിത്വം കൂടിയാണ് നോർക്ക റൂട്സ് നിർവഹിക്കുന്നത്. കീറി മാറ്റാൻ കഴിയാത്തതും 23 ഓളം പുതിയ സുരക്ഷാ ഫീച്ചറുകൾ ഉള്ള അറ്റസ്റ്റേഷൻ സ്റ്റിക്കർ ഉപയോഗിച്ച് നിലവിൽ പ്രതി വര്ഷം 60000 ത്തോളം സർട്ടിഫിക്കറ്റുകൾ നോർക്ക വഴി അറ്റസ്റ് ചെയ്യപെടുന്നുണ്ട്.

 

പ്രീ ഡിപ്പാർച്ചർ ഓറിയന്റഷൻ പരിപാടികൾ 

വ്യജ റിക്രൂട്മെൻറ് ,വിസ തട്ടിപ്പു ,എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗ നിർദ്ദേശങ്ങൾ നോർക്കയുടെ ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ആണ് പ്രീ ഡിപ്പാർച്ചർ ഓറിയന്റഷൻ പ്രോഗ്രാം .വിദേശ തൊഴിലവസരങ്ങൾ,പൊതു നിയമ വ്യവസ്ഥകൾ,വിദേശ സംസ്കാരം,ജീവിത രീതികൾ,തൊഴിൽനിയമങ്ങൾ ,വിസ സ്‌റ്റാമ്പിങ് ,ഇമിഗ്രേഷൻ നടപടികൾ ,കസ്റ്റംസ് ക്ലീയറൻസ്,സാമ്പത്തിക സാക്ഷരതാ എന്നിവ ഉൾപ്പെടുത്തിയ പഠനം ആണ് ഉള്ളത്. 2021 മുതൽ 48 പരിശീലനങ്ങളിൽ 3007 വിദ്യാർത്ഥികൾ പങ്കെടുത്തു. 

 

ഓപ്പറേഷൻ ശുഭ യാത്ര 

അനധികൃത റിക്രൂട്ട് മെന്റ് ,വിസ തട്ടിപ്പു, മനുഷ്യക്കടത്തു എന്നിവക്കു എതിരെ പരാതി നൽകുന്നതിന് ഉള്ള സംവിധാനം.

spnri.pol@kerala.gov.in, dyspnri.pol@kerala.gov.i എന്ന ഇമെയിൽ ഐഡിയിൽ പരാതികൾ നൽകാം. 04712721547 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.

 

നോർക്ക ഗ്ലോബൽ കോൺടാക്ട് നമ്പർ.....

ഇതുവഴി 24 മണിക്കൂറും 365 ദിവസവും നോർക്ക റൂട്സ് മായി ബന്ധപെടുന്നതിനും സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനും പ്രവാസി കേരളീയർക്ക് സഹായകമാകുന്നു. 

 

നോർക്ക ഐഡി കാർഡ് 

എൻ ആർ കെ ഇൻഷുറൻസ് പദ്ധതി പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള എൻ ആർ കെ ഇൻഷുറൻസ് പദ്ധതി പ്രകാരം 25000 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി .വിദേശത്തു താമസിക്കുന്ന പ്രവാസി മലയാളികൾക്ക് ഉള്ള തിരിച്ചറിയൽ കാർഡ് ആണ് നോർക്ക ഐഡി കാർഡ്. 2016 മുതൽ 726223പേർ തിരിച്ചറിയൽ കാർഡ് എടുത്തിട്ടുണ്ട്. https://norkaroots.org/ml/nrk-id-card

ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ 

പ്രവാസി സംരഭകർക്കു ഉപദേശവും പരിശീലനവും നൽകുന്നതിന് ആണ് ഈ സംവിധാനം.കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 272 സംരഭങ്ങൾക്കു സഹായം നൽകാനും ഇതുവഴി 102 കോടിയുടെ നിക്ഷേപം ആകർഷിക്കാനും കഴിഞ്ഞു 

 

എന്റെ സംരംഭം നാടിൻറെ അഭിമാനം 

സംസ്ഥാന സർക്കാറിന്റെ എന്റെ സംരംഭം നാടിൻറെ അഭിമാനം എന്ന പദ്ധതി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു.ഒരു വര്ഷം ഒരു ലക്ഷം സംരഭങ്ങൾ സംസ്ഥാനത്തു ആരംഭിക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിലെ ഒൻപതു പഞ്ചായത്തുകളിലും ഒരു നഗര സഭയിലുമായി ആരംഭിച്ചത് 1236 സംരഭങ്ങൾ ആണ്.

നാലാം ലോക കേരള സഭ അവസാനിക്കുമ്പോൾ പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന വാഗ്ദാനങ്ങൾ നൽകുകയുണ്ടായി. ലോക കേരളസഭ നിലനിന്നു പോകുന്നതിനായി വേണ്ട നിയമ പരിരക്ഷ ആവശ്യപ്പെട്ടും .പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകൾ വിളിച്ചു ചേർക്കാനും, കേരള കലകൾക്ക് ബ്രാൻഡിംഗ് നൽകുന്നതിന് ആയി ആദ്യ ഷോ അമേരിക്കയിൽ നടത്താം എന്ന് മുഖ്യ മന്ത്രി മറുപടിയിൽ പറഞ്ഞു.

22 മുൻഗണന മേഖലകളിൽ നിന്ന് നിക്ഷേപം ആകർഷിക്കാനും ,നിക്ഷേപർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ഉദ്ദേശിച്ചു കൊണ്ട് ആഗോള നിക്ഷേപ സംഗമം നടത്താനും,.തൊഴിൽ വിസ തട്ടിപ്പിന് എതിരെ കാമ്പസുകളിൽ ബോധവത്കരണം നടത്താനും  സുരക്ഷിത  കുടിയേറ്റം നടപ്പിലാക്കാനും  നോർക്കയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.

ഇത് നടപ്പിലാക്കുന്നതിന് സർക്കാർ,അർദ്ധ സർക്കാർ ഏജൻസികൾ,സർവകലാശാലകൾ  ,സമുദായ സംഘടനകൾ,മാധ്യമങ്ങൾ,സംസ്ഥാനത്തിന്റെ അകത്തും പുറത്തും ഉള്ള കേരളീയരുടെ സംഘടനകൾ എന്നിവക്കും വലിയ സംഭാവനകൾ ചെയ്യാൻ ഉണ്ട്. അതോടൊപ്പം എമിഗ്രേഷൻ നിയമം കേന്ദ്ര നിയമം ആണ്.എന്നിരുന്നാലും സംസ്ഥാനത്തിനും അതിന്റെതായ അവകാശങ്ങൾ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ആതിഥേയ സർക്കാരുകളുടെ മുന്നിലും അന്തർ ദേശീയ വേദികളിലും ഉന്നയിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്.ലോക കേരള സഭയിലെ ചർച്ചകളും തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെയും ഇതര എജൻസികളുടെയും നിസ്സംഗത നീക്കാൻ സഹായിക്കും എന്ന വിശ്വാസമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നത്. അതുകൊണ്ടു തന്നെ  ലോക കേരള സഭ പോലെയുള്ള വേദികൾക്കു പ്രാധാന്യവും ഉണ്ട്. 

Join WhatsApp News
പന്തളം 2024-07-10 22:00:14
ഈ കേരള സഭ എടുത്ത തീരുമാനങ്ങളും പ്രോജക്ടുകളും ഇന്ത്യൻ പാസ്പോർട്ട് ഉള്ള വിദേശ മലയാളികൾക്ക് മാത്രം ബാധകമാണോ?! അതോ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) കാർഡുള്ള മലയാളിക്കും ബാധകമാണോ ?! വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വകുപ്പാണ്. അപ്പോൾ വിദേശ ഇന്ത്യക്കാർ എന്ന് വിളിക്കപ്പെടുന്ന നമ്മളും അതിൽ പെടും. ലോക കേരള സഭ നടക്കുന്ന സമയത്ത് ഒരു മന്ത്രിക്ക് വിദേശയാത്ര കേന്ദ്ര സർക്കാർ നിഷേധിക്കുന്നു. ലോക കേരളസഭയിൽ വിദേശകാര്യ വകുപ്പിൽ നിന്നും ഒരു പ്രതിനിധി പോലും പങ്കെടുക്കുന്നതുമില്ല. ഇവിടെയാണ് ലോക കേരള സഭയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. കാശുണ്ടങ്കിൽ കാര്യങ്ങൾ തീരുമാനിക്കാൻ സഭ കൂടാം. നാല്‌ സഭ കഴിഞ്ഞിട്ടും ഒന്നും പ്രവർത്തിയിൽ വന്നതായി കാണുന്നില്ല.
LKS Pranchy 2024-07-10 22:21:55
LKS is only for Pranchies who will host Kammi leaders in their respective countries, also for Kammi contractors to loot Kerala treasury.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക