Image

ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഭ. ഭ. ബ

Published on 10 July, 2024
ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഭ. ഭ. ബ

ദിലീപും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഭ. ഭ. ബ എന്ന ചിത്രം ജൂലൈ 14ന് കോയമ്ബത്തൂരില്‍ ചിത്രീകരണം ആരംഭിക്കുന്നു.

ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ധനഞ്ജയ്‌യുടെ സംവിധാന രംഗത്തേക്കുള്ളകടന്നു വരവ്. മാസ് ഫണ്‍ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് ജോണറിലാണ് ചിത്രം ഒരുക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലു വർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിംകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തില്‍ കൃഷ്ണ, റെഡിൻ കിംഗ് സിലി, കോട്ടയം രമേഷ്, ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫർ ശാന്തി കുമാറും ഈ ചിത്രത്തിന്‍റെ താരനിരയിലുണ്ട്. ചിത്രത്തിനായി കോറിയോഗ്രാഫി ഒരുക്കുന്നതും ശാന്തി കുമാറാണ്.

ദമ്ബതികളായ ഫാഹിം സഫറും - നടി നൂറിൻ ഷെരീഫുമാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക