Image

എംബിബിഎസ് ബിരുദധാരിയായി സായി പല്ലവി

Published on 10 July, 2024
എംബിബിഎസ് ബിരുദധാരിയായി സായി പല്ലവി


അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച്‌ പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ സായി പല്ലവി എംബിബിഎസ് ബിരുദധാരിയായിരിക്കുകയാണ്. ജോർജിയയിലെ ടിബിഎല്‍സി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്. താരം കോണ്‍വൊക്കേഷൻ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. താരത്തിന് നിരവധി പേർ കമന്റിലൂടെ ആശംസകളും അറിയിക്കുന്നുണ്ട്.

അതേസമയം, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ്‍' ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സീതയായാണ് നടി അഭിനയിക്കുന്നത്. രണ്‍ബീർ കപൂറാണ് രാമൻ. ആലിയ ഭട്ടിനെയാണ് സംവിധായകൻ സീതയായി പരിഗണിച്ചിരുന്നത്. എന്നാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക