Image

സാൻ അന്റോണിയോ ടെക്സസ് - ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം ശനിയാഴ്ച്ച വൈകിട്ട്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Published on 10 July, 2024
സാൻ അന്റോണിയോ ടെക്സസ് - ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷം  ശനിയാഴ്ച്ച വൈകിട്ട്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

സാൻ അന്റോണിയോ ടെക്സസ് -  ശനിയാഴ്ച്ച വൈകിട്ട് നടക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.

2000 വര്‍ഷങ്ങള്‍ക്കു മുമ്പ്  ലോകത്തിന്റെ അവസാനം വരെ എന്റെ സന്ദേശം എത്തിക്കുക എന്ന യേശുവിന്റെ പ്രബോധനം പൂര്‍ത്തീകരിക്കപ്പെട്ട ഭാരതമണ്ണിന്റെ പ്രത്യേകിച്ച് ഇന്ത്യയുടെ തെക്കന്‍ മുനമ്പായ കേരള തുരുത്തിന്റെ മഹത്തായ പാരമ്പര്യം ചരിത്രത്തിന്റെ ആധുനിക കാലത്തെ പതാകവാഹകരായ തലമുറ ഒത്തുചേര്‍ന്നുകൊണ്ട്   ഒരേ സ്വരത്തില്‍ അഭിമാനത്തോടെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേയിൽ .  

സെന്റ് തോമസിന്റെ പാദ സ്പര്ശത്താൽ  ചരിത്രമായ AD 52  എന്ന മഹത്തായ പാരമ്പര്യവും ആ പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ  പുതു  തലമുറ ഒത്തുചേര്‍ന്നും കൊണ്ട്   ഒരേ സ്വരത്തില്‍ അഭിമാനത്തോടെ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ മഹത്തായ പാരമ്പര്യത്തിന്റെ പ്രഘോഷണമാണ് .

വൈദേശിക  സര്‍വകലാശാലയിലെ പ്രത്യേകിച്ച് ഐവി ലിയോ പോലുള്ള സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാര്‍, ഹാര്‍വാര്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാര്‍
കേരളം പോലുള്ള തുരുത്തില്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം എത്തി എന്നു മാത്രമല്ല ആ പാരമ്പര്യം മാര്‍ഗ്ഗംകളിയിലൂടെയും റമ്പാന്‍ പാട്ടുകളിലൂടെയെല്ലാം ഓറല്‍ ട്രഡീഷണലായി മുന്നോട്ടു കൊണ്ടുവരികയും മാര്‍ത്തോമാശ്ലീഹായുടെ ഇന്ത്യയുടെയും ചൈനയിലെയും പ്രയാണം ആ പാട്ടുകളിലൂടെ വിവരിക്കപ്പെടുകയും ചെയ്യുന്നത് തെളിവുകളന്വേഷിക്കുന്ന ആധുനിക ശാസ്ത്രത്തിന് പോലും അത്ഭുതകരമായ ഒന്നായിട്ടാണ് സി.എന്‍.എന്‍. നടത്തിയ ഗവേഷണത്തില്‍ പോലും കണ്ടൈത്തിയത്.  ഇദം പ്രഥമമായി സാന്‍ അന്റോണിയായില്‍ ഒറ്റക്കെട്ടായി വിവിധ വിശ്വാസ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ ക്രൈസ്തവര്‍ ഒന്നിച്ചുചേരുന്നു.  . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക