Image

അല്‍ഫോണ്‍സ് പുത്രൻ തിരിച്ചുവരുന്നു; പക്ഷെ സംവിധായകനായല്ല

Published on 12 July, 2024
അല്‍ഫോണ്‍സ് പുത്രൻ തിരിച്ചുവരുന്നു; പക്ഷെ സംവിധായകനായല്ല

സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സിനിമാ രംഗത്തേയ്‍ക്ക് തിരിച്ചെത്തുന്നു. സംവിധായകൻ അരുണ്‍ വൈഗയുടെ പുതിയ ചിത്രത്തിലൂടെയാണ് നടനായിട്ടാണ് അല്‍ഫോണ്‍സ് പുത്രൻ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായിട്ടാണ് അല്‍ഫോണ്‍സ് പുത്രൻ തന്റേതല്ലാത്ത സംവിധാനത്തില്‍ നടനാകുന്നത്.

അല്‍ഫോണ്‍സ് പുത്രൻ നടനാകുന്നത് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അരുണ്‍ വൈഗ വ്യക്തമാക്കിയത് ചര്‍ച്ചയാക്കിയിട്ടുണ്ട്. അരുണ്‍ വൈഗ കുറിച്ച വാക്കുകളും വീഡിയോയ്‍ക്കൊപ്പം ശ്രദ്ധയാകര്‍ഷിക്കുകയാണ്. തനിക്ക് പ്രേമം തോന്നിയ ഒരു സിനിമയാണ് പ്രേമം എന്ന് യുവ അരുണ്‍ വൈഗ പറഞ്ഞു.

‘എത്ര തവണ കണ്ടുവെന്ന് അറിയില്ല, അതില്‍ വർക്ക് ചെയ്‍ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വില്‍സണ്‍ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്‍ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കള്‍ ആയി. രാജേഷ് മുരുഗേശനാണ് എനിക്കായും സംഗീതം ചെയ്യുന്നത് . അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്‌മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയില്‍ ഒരു കാമിയോ റോള്‍ അല്‍ഫോൻസ് പുത്രൻ ഇന്നലെ ചെയ്തു..’അരുണ്‍ വൈഗ കുറിച്ചു.

‘ആ ക്യാരക്ടർ എഴുതുമ്ബോള്‍ തന്നെ അദ്ദേഹം ആയിരുന്നു മനസ്സില്‍. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്‌ക്കറിനോടു ഇന്നലെ ആക്ഷൻ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നമ്മളിലേക്ക് എത്തുമ്ബോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാള്‍ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങള്‍, പുതിയ പുതിയ കാര്യങ്ങള്‍ അങ്ങനെ കുറെ ഞങ്ങള്‍ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട… നേരത്തിനും പ്രേമത്തിനും ഗോള്‍ഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടൻ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. വിളിച്ചപ്പോള്‍ വന്നതിന് ഹൃദയത്തില്‍ നിന്നും നന്ദി…ശേഷം സ്ക്രീനില്‍.” അരുണ്‍ വൈഗ പറഞ്ഞു.

അജു വർഗ്ഗീസ്, അഷ്‍കർ അലി തുടങ്ങിയവര്‍ക്കൊപ്പം വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, 2017 നവംബർ 24ന് റിലീസ് ചെയ്ത ‘ചെമ്ബരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക