Image

'അമ്മ'യില്‍ അംഗത്വം എടുത്ത് കമലഹാസൻ

Published on 13 July, 2024
'അമ്മ'യില്‍ അംഗത്വം എടുത്ത്  കമലഹാസൻ

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വം എടുത്ത് ഉലകനായകൻ കമലഹാസൻ. കൊച്ചിയിലെ അമ്മയുടെ ഓഫീസില്‍ എത്തിയാണ് കമലഹാസൻ മെമ്ബർഷിപ്പ് എടുത്ത് ഔദ്യോഗികമായി അമ്മ സംഘടനയില്‍ അംഗമായത്.

നടനും സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് മെമ്ബർഷിപ്പ് ക്യാമ്ബയിനിന്റെ ഭാഗമായി കമലഹാസന് മെമ്ബർഷിപ്പ് നല്‍കി സ്വാഗതം ചെയ്തു.

അമ്മയുടെ മെമ്ബർഷിപ്പ് ക്യാമ്ബയിന് നടൻ കമലഹാസന് മെമ്ബർഷിപ്പ് നല്‍കിക്കൊണ്ട് ആരംഭിച്ച വിവരം അമ്മ സംഘടന തങ്ങളുടെഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. 'ഇന്ത്യൻ 2' എന്ന ശങ്കർ ചിത്രത്തിന്റെ പ്രചാരണാർത്ഥമാണ് നടൻ കമലഹാസൻ കൊച്ചിയില്‍ എത്തിയത്.

അമ്മ സംഘടന ഉലകനായകൻ കമലഹാസന് സംഘടനയില്‍ അംഗത്വം നല്‍കിയ വിവരം പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം;

'അമ്മ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ കമലഹാസൻ സാറിന് ഓണററി മെമ്ബർഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്ബർഷിപ്പ് ക്യാമ്ബയിൻ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ 2 വിന് മുഴുവൻ അമ്മ കുടുംബത്തിന്റെയും ആശംസകള്‍ അറിയിക്കുന്നു.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക