Image

പ്രഭാസിന്റെ 'കല്‍ക്കി' ആയിരം കോടി ക്ലബില്‍

Published on 13 July, 2024
പ്രഭാസിന്റെ 'കല്‍ക്കി' ആയിരം കോടി ക്ലബില്‍

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി' ആയിരം കോടി ക്ലബില്‍.
ജൂണ്‍ 27 നാണ് കല്‍ക്കി വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ആറ് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ആയിരം കോടി ക്ലബില്‍ എത്തിയത്.


കല്‍ക്കി വന്‍ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് പ്രൊഡക്ഷന്‍ ഹൗസ് നന്ദി പറഞ്ഞു. ആയിരം കോടിയെന്ന നാഴികക്കല്ല് പ്രേക്ഷകരുടെ സ്‌നേഹത്തിന്റെ ആഘോഷമാണ്. ഈ സിനിമയിലേക്ക് തങ്ങള്‍ ഹൃദയങ്ങള്‍ സമര്‍പ്പിച്ചെന്നും പ്രേക്ഷകര്‍ അത് ഹൃദയം കൊണ്ട് സ്വീകരിച്ചെന്നും വൈജയന്തി മൂവീസ് പറഞ്ഞു. ആയിരം കോടി നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കല്‍ക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക