Image

സൂര്യനെ പ്രണയിച്ച സൂര്യകാന്തി (ദേവു ഉമ പട്ടേരി)

Published on 14 July, 2024
സൂര്യനെ പ്രണയിച്ച സൂര്യകാന്തി (ദേവു ഉമ പട്ടേരി)

പ്രണയ തീഷ്ണതയുടെ
ഭാവഭേദങ്ങൾ ഇന്നില്ലയെങ്കിലും
അലയടിക്കുന്ന
തിരമാലകളോളം ശക്തമാണ് ഹൃദയമിടിപ്പ്...
ഋതുക്കൾ മാറി വരുമ്പോഴും
വസന്തം പൂക്കൾ പൊഴിക്കുമ്പോഴും
ഇപ്പോൾ തിരിച്ചറിയാം...
അത് പ്രകൃതി നിയമമാണെന്ന്...
അവഗണനയുടെ തട്ടിൻ പുറത്ത്
നീയെന്നെ കയറ്റിയിരുത്തിയപ്പോൾ
ഞാൻ പഠിച്ച പാഠം
ഒന്നിനെയും അമിതമായി പ്രണയിക്കരുത്...
സ്നേഹിക്കരുത്... എന്നായിരുന്നു...
നിന്നോടുള്ള എന്നിലെ പ്രണയം
അവസാനിക്കുന്നില്ല...
കാട്ടരുവിയിലെ തെളിനീര് പോലെ
അത് നിന്നിലേക്ക്‌ തന്നെ ഒഴുകിക്കൊണ്ടിരിക്കുന്നു...
ശാന്തമാണ് നിന്നോടുള്ള
എന്റെ പ്രണയം...
തുടങ്ങിയിടത്തു തന്നെ
എത്തി നിൽക്കുന്നു അവസാനയാത്രയും...
നിന്നിലേക്ക്‌ മാത്രമായ്...
സൂര്യനെ പ്രണയിച്ച  സൂര്യകാന്തി പോൽ...
                ദേവു ✍️

Join WhatsApp News
(ഡോ .കെ) 2024-07-14 20:07:49
എന്തിനാണ് പ്രണയിച്ചയാൾ അവഗണനയുടെ തട്ടിൻ പുറത്ത് നിങ്ങളെ കയറ്റിയിരുത്തിയത് ? കയറ്റിയിരുത്തിയതിന് ശേഷം നിങ്ങൾ പഠിച്ച പാഠം ഒന്നിനെയും അമിതമായി പ്രണയിക്കരുതെന്നിരിക്കെ വീണ്ടും സൂര്യകാന്തി സൂര്യനെന്നപോലെ കാന്തികമായി വീണ്ടും പ്രണിയിക്കുന്നയതെന്തിന്? പ്രണയത്തിൽ നിന്നും പാഠം പഠിച്ചുവെന്നുള്ളത് സത്യം.പക്ഷെ പഠിച്ച പാഠത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിന്റെ അനുഭവസമ്പത്താക്കി മാറ്റുമ്പോഴാണ് അനുഭവം ഗുരുവാകുന്നത്.അല്ലെങ്കിൽ വീണ്ടും തട്ടും പുറത്ത് കയറേണ്ടി വരും.
Sudhir Panikkaveetil 2024-07-14 17:42:53
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിതയിൽ സൂര്യന്റെ ദൂരെനിന്നുള്ള ദർശനത്തിൽ പോലും ആനന്ദംകൊള്ളുന്ന സൂര്യകാന്തിപ്പൂ. തന്നെ പ്രണയിച്ചാൽ സൂര്യൻ പരിഹാസ്യനായി തീരുമെന്ന് ചിന്തിച്ച് അവൾ മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ എന്നവൾ വിചാരിക്കുന്നു. അഥവാ അദ്ദേഹം അറിഞ്ഞാൽ അറിയട്ടെ. അസ്തമന സമയത് സൂര്യന്റെ മുഖം വിവർണ്ണമാകുന്നത് തനിക്ക് അദ്ദേഹത്തോടുള്ള പ്രണയം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമെന്നു അവൾ വ്യാമോഹിക്കുന്നു. ദേവു ഉമ പട്ടേരിയുടെ സൂര്യകാന്തിപ്പൂവും പ്രണയപരവശസയായി മനോരാജ്യത്തിൽ മുഴുകുന്നത് വ്യത്യസ്തമായ വഴിയിലൂടെയാണ്. സൂര്യനെപ്രണയിച്ച സൂര്യകാന്തിപ്പൂ പോൽ എന്ന് പറഞ്ഞാലും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക