പൂവുകൾക്ക് മനംതുറന്ന് ചിരിക്കാൻ
കഴിയുന്നത്
മുളളുകളുടെ സംരക്ഷണവലയ
മുളളതുകൊണ്ടാവാം.!
ഞെട്ടിലൊളിപ്പിച്ച ബലമുളള
കരുതലിന്റെ കരുത്തിലാവാം...!
ഉൾപൊട്ടലിലും കൈവിടാത്ത
വേരുകളുടെ ദൃഢമായ വിശ്വാസത്തിൽ
കുതിർന്നിട്ടാവാം..!
പ്രഭാത കിരണങ്ങൾ
ആശ്ളേഷിച്ച്
ഇളംചൂടാർന്ന ആത്മവിശ്വാസം
നിറച്ചതുകൊണ്ടാവാം.!
ആർദ്രമായ മണ്ണിലീ
ക്ഷണിക ജീവിതം അലിഞ്ഞു
ചേരാനുളള -
താണെന്നറിയാവുന്നതുകൊണ്ടുമാവാം..