Image

ആടുജീവിതം ഒടിടിയിലേക്ക്

Published on 14 July, 2024
ആടുജീവിതം ഒടിടിയിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം ഒടിടിയിലേക്ക്.

വർഷങ്ങള്‍ നീണ്ട കാത്തിരുപ്പിനൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം ലോകമെമ്ബാടുമുള്ള പ്രേക്ഷകരില്‍ നിന്നുള്ള സ്നേഹം ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഒടിടിയില്‍ റിലീസിനൊരുങ്ങുകയാണ്.

മാർച്ച്‌ 28ന് റിലിസായ ചിത്രം 160 കോടിയോളം രൂപ ആഗോള കളക്ഷനായി നേടിയിരുന്നു. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തല്‍, അമല പോള്, ജിമ്മി ജീന് ലൂയിസ്, കെ ആര് ഗോകുല്, താലിഖ് അല് ബലൂഷി, റിക് അബി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.

ചിത്രം തിയേറ്ററില്‍ കണ്ട പ്രേക്ഷകർ അടക്കം ആടുജീവിതം ഒടിടിയില്‍ കാണാനുള്ള ആകാംഷയിലായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ഒടിടി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ആടുജീവിതം ഒടിടിയില്‍ എത്തുന്നത്. ജൂലൈ 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക