Image

ട്രംപിനു നേരെ നടന്ന വധശ്രമത്തെ ഹിന്ദുപാക്റ്റ് ശക്തമായി അപലപിച്ചു (പിപിഎം)

Published on 15 July, 2024
ട്രംപിനു നേരെ നടന്ന വധശ്രമത്തെ ഹിന്ദുപാക്റ്റ് ശക്തമായി അപലപിച്ചു (പിപിഎം)

ഡൊണാൾഡ് ട്രംപിനു നേരെ നടന്ന വധശ്രമത്തെ ഹിന്ദുപാക്റ്റ് ശക്തമായി അപലപിച്ചു. "ജനാധിപത്യ സമൂഹത്തിൽ അക്രമത്തിനു സ്ഥാനമില്ലെന്ന വിശ്വാസത്തിൽ ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നു. നമ്മുടെ രാഷ്‌ടീയ പ്രക്രിയ അത്തരം നീചമായ പ്രവൃത്തികളിൽ നിന്നു മുക്തമായിരിക്കണം."

"1963ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടതു മുതൽ അമേരിക്കൻ ചരിത്രത്തിൽ ആരംഭിച്ച ഇരുണ്ട കാലഘട്ടത്തിന്റെ മറ്റൊരു ചിത്രമാണ് ഈ വധശ്രമം കാട്ടിത്തരുന്നത്. കെന്നഡി വധം അമേരിക്കയുടെ മനസ്സിൽ മായാത്ത മുറിവായിരുന്നു.

"ഇത്തരം പ്രവൃത്തികൾ നമ്മുടെ ജനാധിപത്യത്തിന്റെ അടിവേരിളക്കുന്നതും രാജ്യത്തിൻറെ പുരോഗതിയെ തടയുന്നതുമാണ്. സമാധാനപരമായ ചർച്ചകൾ നടക്കുന്ന രാജ്യമാണ് അമേരിക്ക. ജനാധിപത്യം തുറന്ന ചർച്ചകളിലാണ് നിലനിൽക്കുന്നത്. പരസ്പരം ആദരിച്ചു കൊണ്ടുള്ള ചർച്ചകൾ ഭിന്നതകൾ സമാധാനപരമായി പരിഹരിക്കുന്നതിന് ഊന്നൽ നൽകുന്നു.

"ഹിന്ദു ധര്മ പാരമ്പര്യങ്ങളിൽ അഗാധമായി വേരുറച്ചതാണ് ഈ ആദർശങ്ങൾ.

"ഈ വധശ്രമത്തെ കുറിച്ചു നിയമപാലകർ ഊർജിതമായി അന്വേഷിക്കണമെന്ന് ഹിന്ദുപാക്റ്റ് ആവശ്യപ്പെടുന്നു. പ്രസിഡന്റ് ട്രംപിനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു. വെല്ലുവിളിയുടെ സമയങ്ങൾ നേരിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടിയും."

HinduPact deplores bid on Trump's life 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക