Image

വേൾഡ് കോൺഗ്രസ് ഓഫ് ഫിസിഷ്യൻസ് ജൂലൈ 18 മുതൽ 22 വരെ ന്യൂ യോർക്ക് സിറ്റിയിൽ (പിപിഎം)

Published on 15 July, 2024
വേൾഡ് കോൺഗ്രസ് ഓഫ് ഫിസിഷ്യൻസ് ജൂലൈ 18 മുതൽ 22 വരെ ന്യൂ യോർക്ക് സിറ്റിയിൽ (പിപിഎം)

വേൾഡ് കോൺഗ്രസ് ഓഫ് ഫിസിഷ്യൻസ് ജൂലൈ 18 മുതൽ 22 വരെ ന്യൂ യോർക്ക് സിറ്റിയിൽ നടക്കും. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ആണ് ആദ്യമായി നടക്കുന്ന ഈ ആഗോള മെഗാ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർക്വിസിലാണ് സമ്മേളനം നടക്കുകയെന്നു പ്രസിഡന്റ് ഡോക്ടർ അഞ്ജന സമദ്ദർ പറഞ്ഞു. "അന്താരാഷ്ട്ര നിലവാരമുള്ള ഈ സ്ഥലത്തു നടത്തുന്ന സമ്മേളനത്തിന് അത് അന്തസ് വർധിപ്പിക്കും."

നഗരത്തിന്റെ ദൃശ്യാനുഭവങ്ങൾ പങ്കെടുക്കുന്നവർക്കു ആസ്വദിക്കാൻ കഴിയും. ബ്രോഡ്‌വേ ഷോകളും സിറ്റി ടൂറും അതിൽ ഉൾപെടും.

വേൾഡ് ഹെൽത്ത് കോൺഗ്രസിന്റെ പ്രധാന വിഷയം എ ഐ ആയിരിക്കുമെന്നു ഡോക്ടർ സമദ്ദർ പറഞ്ഞു. ആരോഗ്യ രക്ഷയിൽ എ ഐ സുപ്രധാന സാന്നിധ്യമാവുകയാണ്.

ഭാവിയിലെ ആരോഗ്യ രക്ഷാ സംവിധാനങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. മെഡിക്കൽ എക്സിബിറ്റുകൾ, അസിക്രെഡിറ്റഡ് വർക്ഷോപ്സ് ഇവയും ഉണ്ടാവും.

കുട്ടികൾക്കുളള വിനോദങ്ങളും ഉണ്ടാവും: ദ വിസ്‌ ആൻഡ് ദ ലയൺ കിംഗ് തുടങ്ങിയവ. ഗായകൻ അതുൽ പുരോഹിത് പങ്കെടുക്കും. കപിൽ ശർമയുടെ കോമഡി ഷോ, ജാവേദ് അലിയുടെയും അതിഫ് അസ്‌ലമും പങ്കെടുക്കുന്ന പരിപാടികൾ, ഗർബ, ബോളിവുഡ് ഫാഷൻ ഷോ എന്നിവയും ഉണ്ടായിരിക്കും.

അമേരിക്കൻ ടി വി യിൽ സുപരിചിതനായ ഡോക്ടർ മെഹ്‌മേത് ഓസ്, സ്‌മൃതി ഇറാനി, ഇന്ത്യൻ ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ ജെസെ മെനച്ചം ഏറെൻഫീൽഡ്‌, യുഎസ് വൈസ് അഡ്‌മിറൽ ഡോക്ടർ വിവേക് മൂർത്തി തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

എ എ പി ഐ സെക്രട്ടറി ഡോക്ടർ സുമുൾ റാവൽ പറഞ്ഞു: "ഏറെ ആസ്വദിക്കാനും ഗഹനമായ ഗവേഷണത്തിനും പഠനത്തിനും അവസരങ്ങൾ നൽകുന്നതാണ് ഈ സമ്മേളനം."

World Congress of Physicians to open on July 18

 

വേൾഡ് കോൺഗ്രസ് ഓഫ് ഫിസിഷ്യൻസ് ജൂലൈ 18 മുതൽ 22 വരെ ന്യൂ യോർക്ക് സിറ്റിയിൽ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക