Image

എം.എ.സുനുവിന്റെ (53) സംസ്‌കാരം ജൂലൈ 16 ചൊവ്വാഴ്ച

Published on 15 July, 2024
എം.എ.സുനുവിന്റെ (53) സംസ്‌കാരം ജൂലൈ 16 ചൊവ്വാഴ്ച

മാവേലിക്കര:  ഇവന്റ് മാനേജ്‌മെന്റ് കമ്പനി കൊച്ചി കലൂര്‍ ഫില്ലര്‍ ആഡ്സ് സിഇഒ  എം.എ.സുനു (53) വിന്റെ സംസ്‌കാരം ജൂലൈ 16 ചൊവ്വാഴ്ച.

മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപമുള്ള വീട്ടില്‍ രാവിലെ 9 ന് പൊതുദര്‍ശനം. തുടര്‍ന്ന് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2.30-ന് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്‌കാരം.

പരേതനായ എം.കെ.ഏബ്രഹാമിന്റെയും സൂസിയുടെയും മകനാണ്. സഹോദരന്‍: എം.എ.അലക്സ്.

അമേരിക്ക ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രശസ്ത പരിപാടികളുടെ ഇവന്റ് മാനേജ്മെന്റ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാന-ഫോമ ഉള്‍പ്പെടെയുള്ള പല പ്രമുഖ സംഘടനകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഇവന്റ് മാനേജ്മെന്റിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക