Image

വിവാഹമോചിതയ്ക്ക് ജീവനാംശം നല്‍കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിയമപോരാട്ടത്തിന്

Published on 15 July, 2024
വിവാഹമോചിതയ്ക്ക് ജീവനാംശം നല്‍കാനുള്ള സുപ്രിംകോടതി വിധിക്കെതിരേ  മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിയമപോരാട്ടത്തിന്

ന്യൂഡല്‍ഹി: വിവാഹ മോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് മാസം തോറും ചെലവിന് നല്‍കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി). മുസ്‌ലിം വ്യക്തി നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്കും ക്രിമിനല്‍ നടപടി ക്രമത്തിലെ മതേതര വ്യവസ്ഥ പ്രകാരം മുന്‍ ഭര്‍ത്താവില്‍നിന്ന് ചെലവിന് തേടാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി ശരീഅത്തിന് വിരുദ്ധമാണെന്ന് എ.ഐ.എം.പി.എല്‍.ബി വ്യക്തമാക്കി. വിധിയെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.എം.പി.എല്‍.ബി യോഗം തീരുമാനിച്ചു.

ഭാര്യയെ വിവാഹമോചനം ചെയ്യുന്ന മുസ്‌ലിം പുരുഷന്‍ 1986ലെ മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നല്‍കിയാലും 1974ലെ ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി) 125ാം വകുപ്പ് പ്രകാരം മാസം തോറും ചെലവിനുകൂടി നല്‍കണമെന്നാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക