Image

ഇ-മലയാളി കഥാമത്സരം 2024: കഥകൾ ക്ഷണിക്കുന്നു

ഇ-മലയാളി കഥാമത്സരം 2024: കഥകൾ ക്ഷണിക്കുന്നു Published on 11 July, 2024
ഇ-മലയാളി  കഥാമത്സരം 2024: കഥകൾ ക്ഷണിക്കുന്നു

എഴുത്തുകാരുടെ പ്രിയമിത്രമായ   ഇ-മലയാളി, ന്യയോർക്ക് (e-malayalee.com, em the weekly, em magazine), ലോക മലയാളികൾക്കായി പ്രതിവർഷം സംഘടിപ്പിക്കാറുള്ള കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു. താഴെ പറയുന്ന സമ്മാനങ്ങൾ നൽകപ്പെടും.

ഒന്നാം സമ്മാനം - 50,000 രൂപ

രണ്ടാം സമ്മാനം - 25000  രൂപ

മൂന്നാം സമ്മാനം - 15000 രൂപ

കൂടാതെ , ജൂറി പുരസ്കാരങ്ങളും (അംഗീകാരപത്രം മാത്രം)

നിബന്ധനകൾ

1. കഥകൾ ആറു പേജിൽ ( 8.5 x 11 സൈസ്) കവിയരുത്

2 . ഗൂഗിൾ എഴുത്തുപകരണങ്ങളിലെ ഫോണ്ട് ഉപയോഗിക്കുക (unicode, ML TT കാർത്തിക എന്നിവയും ആകാം)

3 . എഴുത്തുകാരനെക്കുറിച്ചുള്ള ലഘുവിവരണവും ഫോട്ടോയും ഉൾപ്പെടുത്തണം

4. പ്രായ പരിധിയില്ല

5 മതനിന്ദ പ്രകടിപ്പിക്കുന്നതോ, അശ്ളീല ചുവയുള്ളതോ ആയ കഥകൾ സ്വീകാര്യമല്ല.

6. കഥകൾ മുമ്പ് പ്രസിദ്ധീകരിച്ചതാകരുത്. കഥകൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന സ്വന്തം സാക്ഷ്യപത്രവും  കഥകൾക്കൊപ്പം അയക്കേണ്ടതുണ്ട്

7. മത്സരത്തിന് ലഭിക്കുന്ന കഥകൾ കിട്ടുന്ന മുറക്ക്  ഇ-മലയാളി പ്രസിദ്ധീകരിക്കും. ഇതുവഴി വായനക്കാർക്കും അഭിപ്രായം പ്രകടിപ്പിക്കാനാകും

8. മത്സരം സംബന്ധിച്ച്  വിധികർത്താക്കളുടെയും ഇമലയാളിയുടെയും തീരുമാനം അന്തിമമായിരിക്കും.

ഇ-മലയാളി നിയോഗിക്കുന്ന വിധികർത്താക്കളുടെ ഒരു പാനൽ ഈ കഥകൾ  വിലയിരുത്തി സമ്മാനാർഹരായവരെ തിരഞ്ഞെടുക്കും. വിജയികളെ പുതുവർഷപ്പുലരിയിൽ  (ജനുവരി 1, 2025)  പ്രഖ്യാപിക്കും.

കഥകൾ അയക്കേണ്ട വിലാസം  mag@emalayalee.com. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി  വാട്സാപ്പിൽ (718 570 4020) ബന്ധപ്പെടുക.  (Prefer texting to talking)

കഥകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 31, 2024.

എഡിറ്റർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക