Image

എന്‍.എ.സി.ഒ.ജി- 2025 കോൺഫറൻസ് ന്യൂയോർക്കിൽ; സിസിൽ മാത്യു നാഷണൽ പ്രസിഡൻ്റ്, ഡേവീസ് ഏബ്രഹാം നാഷണൽ സെക്രട്ടറി

Published on 15 July, 2024
എന്‍.എ.സി.ഒ.ജി- 2025 കോൺഫറൻസ് ന്യൂയോർക്കിൽ; സിസിൽ മാത്യു നാഷണൽ പ്രസിഡൻ്റ്, ഡേവീസ് ഏബ്രഹാം നാഷണൽ സെക്രട്ടറി

ന്യൂയോർക്ക്: 2025ലെ NACOG നാഷണൽ കോൺഫ്രൻസ് 2025 ജൂലൈ 10 മുതൽ 13 വരെ ന്യൂയോർക്കിൽ നടക്കും. ലോഗ് ഐലൻഡിലുള്ള ഹണ്ടിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലാണ് കോൺഫ്രൻസ് വേദി. 28-ാമത് സമ്മേളനമാണിത്.

പാസ്റ്റർ സിസിൽ മാത്യുവാണ് നാഷണൽ പ്രസിഡൻ്റ്. പാസ്റ്റർ രെൻജൻ ഫിലിപ്പ് ( നാഷണൽ വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ഡേവീസ് ഏബ്രഹാം, അറ്റ്ലാൻ്റാ(നാഷണൽ സെക്രട്ടറി), ജോർജ് തോമസ്, ഡാളസ് (ബിനോയി – ട്രഷറർ), ജെയ്മി സൈമൺ, നോർത്ത് കരോളിന(യൂത്ത് കോഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

29-ാമത് സമ്മേളനം 2026-ൽ കൊളറാഡോയിലെ ഡെൻവർ പട്ടണത്തിൽ വച്ച് നടക്കും. റവ. ബെൻസൻ ഏബ്രഹാമാണ് നാഷണൽ കൺവീനർ.

വാർത്ത: പാസ്റ്റർ ജെയിംസ് ഏബ്രഹാം, ന്യൂയോർക്ക്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക