ട്രംപിന്റെ മേൽ നടന്ന വധ ശ്രമം ആരുടെഒക്കെയോ ഭാഗ്യവശാൽ ഒരു നര നരഹത്യയിൽ എത്തിയില്ല .
എന്നിരുന്നാൽ ത്തന്നെയും ആർക്കും പറയുവാൻ പറ്റില്ല നടന്ന സംഭവം തികച്ചും ആകസ്മികമായിരുന്നു എന്ന് .രാഷ്ട്രീയ വിദ്വേഷം, നിന്ദിത പ്രഭാഷണo ഇതെല്ലാം ഇരു ഭാഗത്തുനിന്നും ഒരു കുറവുമില്ലാതെ കാലങ്ങളായി നാം കേൾക്കുന്നു. നേതാക്കൾ പലപ്പോഴും ചിന്തിക്കുന്നില്ല അവരുടെ കുത്തഴിഞ്ഞ സംസാരം ആരെയെങ്കിലും കേൾക്കുന്നതിനപ്പുറം പ്രവർത്തിയിലേയ്ക്ക് തള്ളിവിടുമോ എന്ന് .
ഭാഗ്യത്തിന്ന്, വെടിയുണ്ട ട്രംപിന്റെ ചെവിയെ സ്പർശിച്ചു കടന്നു പോയി ഒരു അറ ഇഞ്ചു മാറിയിരുന്നെങ്കിലോ ചിന്തിക്കുവാൻ പറ്റില്ല. എന്നിരുന്നാൽ ത്തന്നെയും അവിടെ സന്നിഹിതരായിരുന്നവരിൽ ഒരാൾ മരണപ്പെട്ടു രണ്ടുപേർക്ക് ഗുരുതരമായ പരുക്കുകൾ ഏറ്റു .
വെടിവെയ്ച്ച ഇരുപതുകാരൻ മാത്രമാണ് അയാളുടെ പ്രവർത്തികൾക്ക് ഉത്തരവാദി. എന്നിരുന്നാൽത്തന്നെയും രാഷ്ട്രീയ നേതാക്കൾ, എതിരാളി വിജയിച്ചാൽ രാഷ്ട്രത്തിനും ലോകത്തിനും മഹാ ദുരന്തം, അമേരിക്കയിൽ ഡെമോക്രസി തകരും, ഫാഷിസം വരും ഇതുപോലുള്ള ജൽപ്പനങ്ങൾ പ്രഭാഷണങ്ങളിൽ ആവശ്യമോ എന്ന് നേതാക്കൾ ചിന്തിക്കുക .അമേരിക്കൻ ജനാതിപത്യം ഒരു കാറ്റടിച്ചാൽ പറന്നുപോകുമോ?
രക്തം പുരണ്ട ട്രംപിന്റെ മുഖവും ഉയർത്തിക്കാട്ടിയ ചുരുട്ടിയ കയ്യ് ഇതൊന്നും ഓർമ്മകളിൽ നിന്നും ഉടനെ മാഞ്ഞുപോകില്ല. ഇന്നുമുതൽ മിൽവാക്കിയിൽ റിപ്പബ്ലിക്കൻ പാർട്ടി മഹാസമ്മേളനം ആരംഭിക്കുന്നു ഇതിൽ ട്രംപ് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സ്വീകരിക്കും. ഇതിന് മുന്നിലും പിന്നിലുമായി നിരവധി പാർട്ടി നേതാക്കൾ സംസാരിക്കുന്നതിന് വേദിയിൽ എത്തും. എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്ന്, ഇവരെല്ലാം കഴിഞ്ഞ മൂന്നു ദിനങ്ങളായി അമേരിക്കയിൽ എന്തെല്ലാം നടക്കുന്നു അതിനെ രാഷ്ട്രീയ പകയോടെ കാണണമോ അതോ കൂട്ടായ്‌മ്മക്കുള്ള ഒരവസരമോ . എരിതീയിൽ എണ്ണയൊഴിക്കുന്ന രീതികളിൽ സംസാരിക്കരുത്. ട്രംപടക്കം എല്ലാവർക്കും കിട്ടിയിരിക്കുന്ന ഒരു സുവർണ്ണോവസരമാണിത് രാജ്യത്തെ ജനതയെ ഓർമ്മപ്പെടുത്തുക രാഷ്ട്രീയത്തെക്കാളും തിരഞ്ഞെടുപ്പിനേക്കാളും ഒക്കെ മുകളിലാണ് അമേരിക്കയുടെ ശക്തി അത് നിലനിൽക്കേണ്ടത് ജനതയുടെ കൂട്ടായ്മയിൽ ഭിന്നതയിലല്ല .
ഇരു ഭാഗത്തുനിന്നും രണ്ടു പേരുടെയും പോരായ്മകൾ ജനത പലതവണ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു വീണ്ടും ആവർത്തിക്കേണ്ടആവശ്യമില്ല.തമ്മിൽതമ്മിൽകുറ്റപ്പെടുത്തുന്നതിന് അവസരം ഇനിയും കിട്ടും. തൽക്കാലം നേതാക്കളുടെ പ്രധാന ഉദ്യമം രാജ്യത്ത് ജനതയിൽ ഒരു ശാന്തത കൊണ്ടുവരുക അതിന് ഉദ്യമം നടത്തുന്നവർ വിജയികൾ.