Image

മദ്യപിക്കാനെത്തിയ യുവാവ് ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Published on 15 July, 2024
മദ്യപിക്കാനെത്തിയ  യുവാവ്    ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കടവന്ത്രയിൽ മദ്യപിക്കാനെത്തിയ യുവാവ് ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ്   ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

 ഇയാളുടെ കൈയിൽ നിന്ന് ഇംഗ്ലിഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘All good things must come to an end, and when my good thing dies, I too shall die with it’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് വിവരം. ഇവിടെനിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ പോലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പഠനം പൂർത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്. 

എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ഈ വ്യക്തി ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാല് വേർപ്പെട്ടു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക