Image

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്ന് ഇന്ന് അറിയാം

Published on 15 July, 2024
ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്ന് ഇന്ന് അറിയാം

മിൽവോക്കി, വിസ്കോൺസിൻ: ഇന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെടുന്ന ട്രംപ് തന്റെ വൈസ്  പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.

ഈ മൂന്ന് പേരിൽ ഒരാളായിരിക്കും അതെന്നു കരുതുന്നു- ഒഹായോയിലെ യുവാവായ യു.എസ് . സെനറ്റർ ജെ.ഡി. വാൻസ്, ഫ്ലോറിഡയിലെ യു.എസ് സെനറ്റർ  മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ടയിലെ ഗവർണർ ഡഗ് ബർഗം എന്നിവർ . മില്യനറായ ബർഗം ആയിരിക്കും അതെന്നു കരുതുന്നവരുണ്ട്.

തിങ്കളാഴ്ച തൻ്റെ റണ്ണിംഗ് മേറ്റിനെ   പ്രഖ്യാപിക്കുമെന്ന് ഫോക്‌സ് ന്യൂസിലെ ബ്രെറ്റ് ബെയറിനോട് ട്രംപ് പറഞ്ഞു, എന്നാൽ എപ്പോൾ എന്ന് പറഞ്ഞില്ല.  ഒരു പക്ഷെ ഇരുവരും കൂടി ആകാം വൈകിട്ട് കൺ വൻഷൻ വേദിയിലേക്ക് വരിക എന്നും കരുതുന്നു.

ട്രംപ് എപ്പോഴും ആഗ്രഹിച്ച കിരീടധാരണമായിരിക്കും കൺവെൻഷൻ എന്നാണ് വിലയിരുത്തൽ.  2016-ൽ ടെക്‌സാസിലെ സെനറ്റർ ടെഡ് ക്രൂസിൻ്റെ പിന്തുണക്കാരുമായി ക്ലീവ്‌ലാൻഡിൽ നടത്തിയ പോരാട്ടങ്ങൾക്കും 2020-ൽ  കോവിഡ് കാരണവും  വെട്ടിച്ചുരുക്കിയ  കൺവൻഷനിലെ  സ്ഥിതിയല്ല ഇപ്പോൾ.

അതുപോലെ  വധശ്രമത്തോട് ട്രംപും  പാർട്ടിയും എങ്ങനെ പ്രതികരിക്കുമെന്ന് അടുത്ത നാല് ദിവസങ്ങൾ വെളിപ്പെടുത്തും.  ട്രംപിനെതിരായ ആരോപണങ്ങൾ  പലതും ഇപ്പോഴും നിലനിൽക്കുന്നവയാണ്.

എന്തായാലും ട്രംപിനെതിരായ വധശ്രമം പ്രസിഡന്റ് ബൈഡന്റെ പ്രായം സംബന്ധിച്ച വിവാദം തണുപ്പിച്ചു. ബൈഡനെതിരെ പുതിയ സ്ഥാനാർഥി വരണമെന്ന മുറവിളിക്കും നിറം മങ്ങി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക