Image

ഐഎഎസ് തലപ്പത്ത് മാറ്റം: തിരുവനന്തപുരം കലക്ടറെ മാറ്റി; ശ്രീറാം വെങ്കിട്ടരാമൻ ധനവകുപ്പ് ജോയിന്‍റ് സെക്രട്ടറി

Published on 15 July, 2024
 ഐഎഎസ് തലപ്പത്ത് മാറ്റം: തിരുവനന്തപുരം കലക്ടറെ മാറ്റി;  ശ്രീറാം വെങ്കിട്ടരാമൻ ധനവകുപ്പ് ജോയിന്‍റ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയാണു പുതിയ കലക്ടര്‍. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണതൊഴിലാളി മരിച്ചതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി.

കോട്ടയം കലക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കലക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. പിന്നാക്കവിഭാഗ വികസന ഡയറക്ടര്‍ ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കലക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി.

ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക