Image

മയക്കുമരുന്ന് കേസില്‍ നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍

Published on 15 July, 2024
മയക്കുമരുന്ന് കേസില്‍ നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍

ടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരൻ അമൻ പ്രീത് സിംഗ് ലഹരി കേസില്‍ അറസ്റ്റിലായി. ഇയാളടക്കം 5 പേരെയാണ് ഹൈദരാബാദ് പാെലീസ് പിടികൂടിയത്.

ഇവരുടെ സംഘത്തിന്റെ കൈയില്‍ നിന്ന് വില്പനയ്‌ക്കെത്തിച്ച 2.6 കിലോ കൊക്കെയ്നും ലഹരിവിരുദ്ധ സ്ക്വാഡ് കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയ പൊലീസ് സംഘം അമൻ അടങ്ങുന്ന 30 ഇടപാടുകാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അമൻ പ്രീത് സിംഗ്, അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനൻ, നിഖില്‍ ധാമൻ എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. പിടികൂടിയവരെല്ലാവരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂത്ര സാമ്ബിളുകള്‍ പരിശോധിച്ചതിന് ശേഷമാണ് സ്ഥിരീകരിച്ചതെന്ന് രാജേന്ദ്ര നഗറിലെ സൈബർ പൊലീസ് ഡിസിപി പറഞ്ഞു.

നടി രാകുല്‍ പ്രീത് സിംഗിനെ ലഹരികടത്ത് കേസില്‍ 2022 ല്‍ ഇഡി ചോദ്യം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക