Image

പകര്‍പ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത് പോലീസ്

Published on 15 July, 2024
പകര്‍പ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസെടുത്ത്  പോലീസ്

കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച്‌ കേസെടുത്ത് പോലീസ്. രക്ഷിത്തിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയത്.


രക്ഷിതിന്റെ നിർമാണ കമ്ബനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമയിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ച്‌ നവീൻ കുമാർ ആണ് പരാതി നല്‍കിയത്.

ന്യായ എല്ലിഡ്, ഗാലിമാത്ത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 2024 മാർച്ചില്‍ ആണ് ആമസോണ്‍ പ്രൈമില്‍ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക