Image

ട്രംപിനെതിരെ നടന്ന വധശ്രമത്തിനു പിന്നിൽ 'ആഭ്യന്തര ഭീകര സംഘം' ഉണ്ടെന്നു സംശയം (പിപിഎം)

Published on 15 July, 2024
ട്രംപിനെതിരെ നടന്ന വധശ്രമത്തിനു പിന്നിൽ  'ആഭ്യന്തര ഭീകര സംഘം' ഉണ്ടെന്നു സംശയം (പിപിഎം)

ഡൊണാൾഡ് ട്രംപിനെതിരെ നടന്ന വധശ്രമം 'ആഭ്യന്തര ഭീകര പ്രവർത്തനത്തിന്റെ' ഭാഗമാണെന്നു സംശയിക്കുന്നതായി എഫ്‌ ബി ഐ വെളിപ്പെടുത്തി. ട്രംപിനെ വെടിവച്ച തോമസ് മാത്യു ക്രൂക്സ് എന്ന യുവാവിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന സംശയമുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നു. അയാളുടെ കാറിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു താനും.

ആക്രമണത്തിനു മണിക്കൂറുകൾക്കു മുൻപ് ക്രൂക്സ് 60 റൗണ്ട് വെടിയുണ്ടകൾ വാങ്ങിയിരുന്നുവെന്നു ഒരു റിപ്പോർട്ടിൽ പറയുന്നു. അടുത്തൊരു കടയിൽ നിന്നാണ് വാങ്ങിയത്. കടക്കാരൻ അക്കാര്യം പോലിസിനെ അറിയിച്ചു. 

ക്രൂക്സിന്റെ ഫോണിൽ നടത്തുന്ന പരിശോധനയിൽ സൂചനകൾ ലഭിക്കും എന്നാണ് പ്രതീക്ഷ.

ട്രംപിനു നേരെ വെടിവച്ച ക്രൂക്സിനെ അപ്പോൾ തന്നെ സീക്രട്ട് സർവീസ് വെടിവച്ചു കൊന്നു. പിന്നീട് ബെഥേൽ പാർക്കിലെ അയാളുടെ വീട്ടിൽ തിരച്ചിലും നടത്തി.

കാറിൽ കണ്ട സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കിയെന്നു എഫ് ബി ഐ അറിയിച്ചു.

'Domestic terror' suspected in Trump shooting

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക