Image

'ഞാൻ മരിച്ചെന്നാണു കരുതിയത്:' വെടിയേറ്റ നിമിഷങ്ങൾ ഓർത്തെടുത്തു ട്രംപ് (പിപിഎം)

Published on 15 July, 2024
 'ഞാൻ മരിച്ചെന്നാണു കരുതിയത്:' വെടിയേറ്റ  നിമിഷങ്ങൾ ഓർത്തെടുത്തു ട്രംപ് (പിപിഎം)

പെൻസിൽവേനിയയിലെ റാലിക്കിടയിൽ വെടിയേറ്റ അനുഭവം ഓർമിച്ച ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറയുമ്പോൾ തന്നെ താൻ മരിച്ചെന്നാണു കരുതിയതെന്നും പറഞ്ഞു. വളരെ അയഥാർഥമായ അനുഭവം ആയിരുന്നു അതെന്നു അദ്ദേഹം പറഞ്ഞു.

"ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ഇങ്ങിനെയൊരു കാഴ്ച മുൻപ് കണ്ടിട്ടില്ലെന്ന്. വിസ്മയം തന്നെയെന്ന്.

"ഞാൻ ഇപ്പോൾ ഇവിടെ ഉണ്ടാവേണ്ടതല്ല. ഞാൻ മരിച്ചു എന്നാണ് കരുതിയത്."

അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള ഒരു ചാർട്ട് വായിക്കാൻ തലയൊന്നു ചെരിച്ചതു കൊണ്ടാണ് വെടിയുണ്ട തലയിൽ തൊടാതെ പോയതെന്ന് അദ്ദേഹം ഓർമിച്ചു. ചെവിയുടെ ഒരു ചെറിയ കഷണം ചീന്തിയെടുത്തു വെടിയുണ്ട കടന്നു പോയി. നെറ്റിയിലും കവിളിലും ചോര വീണു.  

സീക്രട്ട് സർവീസ് തന്നെ വേദിയിൽ നിന്നു പുറത്തേക്കു കൊണ്ടുപോയി. എന്നാൽ കൂടുതൽ പ്രസംഗിക്കണം എന്നായിരുന്നു ആഗ്രഹം. "അവർ എത്ര വേഗത്തിലാണ് പറന്നെത്തിയത്."

ആ തിരക്കിൽ ഷൂസ് ഊരിപ്പോയി.

അക്രമിയുടെ കണ്ണുകൾക്കിടയിലാണ് അവർ വെടിവച്ചതെന്നു പറഞ്ഞ ട്രംപ് സുരക്ഷാ ഭടന്മാരെ വാഴ്ത്തി. "അസാമാന്യ മികവ്. എല്ലാം അയഥാർഥ്യമായി തോന്നി."

ആ സമയത്തു മുഷ്ടി ചുരുട്ടി "പോരാടുക" എന്നു താൻ മൂന്നു പ്രാവശ്യം പറയുന്ന ചിത്രം എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നു ട്രംപ് പറഞ്ഞു.

Trump recalls 'surreal moments' of attack

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക