Image

ജെ.ഡി. വാൻസ്-ഉഷ ചിലുകുറി ബന്ധം തുടങ്ങിയത് ലോ സ്‌കൂളിൽ

Published on 15 July, 2024
ജെ.ഡി. വാൻസ്-ഉഷ ചിലുകുറി  ബന്ധം തുടങ്ങിയത് ലോ സ്‌കൂളിൽ

സെനറ്റർ ജെ.ഡി. വൻസും ഭാര്യ ഉഷ ചിലുകുറിയും 2010-കളിൽ യേൽ ലോ സ്കൂളിൽ വച്ചാണ്  വച്ചാണ് കണ്ടുമുട്ടുന്നത്. 2014 ൽ അവർ വിവാഹിതരായി.

രണ്ട് ആൺമക്കൾ, ഇവാൻ, വിവേക്, ഒരു മകൾ മിറാബെൽ,

"വൈറ്റ്  അമേരിക്കയിലെ സാമൂഹിക തകർച്ച" എന്ന വിഷയത്തിൽ ഒരു ചർച്ചാ ഗ്രൂപ്പ് ഇരുവരും സംഘടിപ്പിച്ചു. സഹപാഠിയെ "യേൽ സ്പിരിറ്റ് ഗൈഡ്" എന്ന് വാൻസ് പരാമർശിച്ചുകൊണ്ട് ഇരുവരും പെട്ടെന്ന് ബന്ധം സ്ഥാപിച്ചു.  

കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കാറില്ലെങ്കിലും  വാൻസും ഭാര്യയും നിരവധി രാഷ്ട്രീയ പരിപാടികൾക്കായി ഒരുമിച്ച് പങ്കെടുക്കുന്നു. തന്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും   ഉഷ നൽകുന്ന പിന്തുണ വൻസ് പലവട്ടം എടുത്തു പറഞ്ഞിട്ടുണ്ട്. 

ഉഷ ജനിച്ചത് കാലിഫോർണിയയിലെ സാൻ ഡിയെഗോയിലാണ്.  റാഞ്ചോ പെനാസ്‌ക്വിറ്റോസിൽ സ്ഥിതി ചെയ്യുന്ന  മൗണ്ട് കാർമൽ ഹൈസ്‌കൂളിൽ പഠിച്ചു

സാൻ ഫ്രാൻസിസ്കോയിലും വാഷിംഗ്ടൺ ഡിസിയിലും മുൻഗർ, ടോൾസ്, ഓൾസൺ  ലോ സ്ഥാപനത്തിൽ അറ്റോർണിയായി  ഉഷ പ്രവർത്തിക്കുന്നു. 2015 മുതൽ 2017 വരെ കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചു.  തുടർന്ന്  സുപ്രീം കോടതിയിൽ ക്ലർക്കായി.   ആ സമയത്ത്, യു.എസ് സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്ട്സ് ജൂനിയറിന്റെയും ജഡ്ജി ബ്രെറ്റ് കവനോയുടെയും ക്ളാർക്കായി പ്രവർത്തിച്ചു

2019  ൽ മുംഗർ, ടോൾസ്, ഓൾസൺ സ്ഥാപനത്തിൽ തിരിച്ചെത്തി. സങ്കീർണ്ണമായ സിവിൽ വ്യവഹാരങ്ങളിലും അപ്പീലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക