Image

ഭാഗ്യ വചനങ്ങള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 16 July, 2024
 ഭാഗ്യ വചനങ്ങള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

(The eight declarations of blessedness spoken by Jesus at the beginning of the Sermon on the Mount are called The Beatitudes (Matthew 5: 3-12). In Malayalam it is called Bhagya Vachanangal or Anugraha Vachanangal. This poem is an attempt on this topic.)

ആത്മാവില്‍ ദാരിദ്ര്യമുള്ളോരേ, നിങ്ങളെ 
കാത്തിരിക്കുന്നിതാ സ്വര്‍ഗ്ഗ രാജ്യം 
ദുഃഖത്തിന്‍ നാളുകള്‍ തീരാത്ത മര്‍ത്ത്യരെ 
മുക്തരാക്കീടും ആശ്വാസ മന്ത്രം

സൌമ്യതയുള്ളവര്‍ നേടുമീ ഭൂമിയെ 
നീതിമാന്മാര്‍ തൃപ്തിയില്‍ വസിക്കും
കാരുണ്യം നല്‍കുകില്‍ ലഭ്യമാം കാരുണ്യം 
കാണും ദൈവത്തിനെ ശുദ്ധിയുള്ളോര്‍

ശാന്തിക്കായ്‌ എന്നും പ്രയത്നിച്ചിടുന്നോര്‍ തന്‍
നാമം ദൈവത്തിന്‍ പുത്രരെന്നാകും
പീഡനം നീതിയ്ക്കുവേണ്ടി സഹിച്ചവര്‍ 
നിശ്ചയം പൂകിടും സ്വര്‍ഗ്ഗ ദേശം !!

Join WhatsApp News
Sudhir Panikkaveetil 2024-07-16 14:28:12
ഗലീലയിലെ മലമുകളിൽ വച്ച് യേശുദേവൻ ചെയ്ത പ്രഭാഷണം ഗിരി പ്രഭാഷണം എന്നറിയപ്പെടുന്നു. ഈ പ്രസംഗത്തിൽ തന്റെ ശിഷ്യന്മാർക്ക് ഉണ്ടാകേണ്ട സ്വഭാവഗുണങ്ങളെപ്പറ്റി പറയുന്നു ക്രൈസ്തവരല്ലാത്തവരെയും ഈ പ്രസംഗം സ്വാധീനിച്ചിട്ടുണ്ട്. എന്നും നന്മകൾ തന്റെ രചനയിൽ കൊണ്ടുവരുന്ന ഡോക്ടർ കവി വളരെ ലളിതമായി അത് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.എല്ലാ നല്ല മനസ്സുകൾക്കും നല്ല ജീവിതം തിരഞ്ഞെടുക്കാൻ അനുഗ്രഹിക്കട്ടെ.
നിരീശ്വരൻ 2024-07-16 19:51:17
യേശുവിന്റെ പിൻഗാമികൾ എന്ന് അവകാശപെടുന്നവർക്ക് ഒരിക്കൽപ്പോലും ഉരുവിടാൻ അർഹതയുള്ള വചനങ്ങളല്ല ഗിരിപ്രഭാഷണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അശരണരെ ആട്ടിപ്പായിക്കുകയും കൊച്ചുകുഞ്ഞുങ്ങളെ ജയിലിൽ അടയ്ക്കുകയും ചെയ്യുംമ്പോൾ ദുഖിതർക്കും പീഡിതർക്കും എവിടെയാണ് ആശ്വാസം ലഭിക്കുന്നത് . യാഥാസ്ഥികത്തിന്റെ മറവിൽ നിന്ന് അക്രമം നടത്തുന്ന അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയും അതിനു കൂട്ട് നിൽക്കുന്ന ഇവാഞ്ചലിക്കൽ പെന്തിക്കോസ്തു വിഭാഗത്തിന് ആർക്കും ആശ്വാസം പകരാൻ ആവില്ല . അക്രമരാഹിത്യത്തിൽ വിശ്വസിച്ചിരുന്ന യേശു ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ അവർ ദുര്ബലമനസ്സനായി കണ്ട് ക്രൂശിക്കുമായിരുന്നു നിങ്ങളുടെ കവിതയ്ക്ക് കുഴപ്പമില്ല സന്ദേശവാഹകടക്കാണ് കുഴപ്പം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക