Image

അസി റോക്കി സിനിമയിലേക്ക്

Published on 16 July, 2024
അസി റോക്കി സിനിമയിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് അസി റോക്കി.

ഷോയുടെ തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച്‌ പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ സഹതാരമായ സിജോയെ കായികപരമായി നേരിട്ടതോടെ അസി റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

പുറത്തായതിന് ശേഷവും ഷോയിലേക്ക് തിരികെ എത്താനുള്ള ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് അധികൃതർ ഷോയുടെ അവസാനം മറ്റ് താരങ്ങള്‍ റീ എന്‍ട്രി നടത്തിയപ്പോഴും അസി റോക്കിക്ക് അവസരം കൊടുത്തില്ല. തന്റെ ഒരു രംഗം പോലും കാണിക്കാത്ത ബിഗ് ബോസ് നടപടിയിലും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

ഷോ അവസാനിച്ചതിന് പിന്നാലെ സിജോ വിഷയത്തില്‍ വീണ്ടും ചില പ്രതികരണങ്ങളുമായി അസി റോക്കി രംഗത്ത് വരികയും ചെയ്തു. ഞാന്‍ പറയേണ്ട മാപ്പൊക്കെ അവിടെ തന്നെ പറഞ്ഞെന്നും ഇനി ആരോടും മാപ്പൊന്നും പറയില്ലെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ അസി റോക്കി പറഞ്ഞത്. ഇതിന് മറുപടിയായി സിജോയും മുന്നോട്ട് വന്നു.

സിജോ, അസി റോക്കി വിഷയം ഇങ്ങനെ ചർച്ചയായി തുടരുന്നതിനിടെയാണ് അസി റോക്കി സിനിമയിലേക്ക് എത്തുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നത്. അസി റോക്കിയോടൊപ്പും ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം നാദിറ മെഹ്റനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇരുവരും പുറത്ത് വിട്ടിട്ടില്ല.

അസി റോക്കി അഭിനയിക്കുന്ന ആദ്യ സിനിമയാണ് ഇത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നു എന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. നല്ലൊരു പടമായിരിക്കുമെന്നാണ് പ്രതീക്ഷ. നല്ല കഥയാണ്. സസ്പെന്‍സ് ത്രില്ലറാണ്. ഞങ്ങളാണ് ആ സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ എന്നല്ല, ഞങ്ങളും ആ സിനിമയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക