Image

മോഹൻലാലിന്റെ ആദ്യ റേഡിയോ ചിത്രം റിലീസിന്

Published on 16 July, 2024
മോഹൻലാലിന്റെ ആദ്യ റേഡിയോ ചിത്രം റിലീസിന്

മോഹൻലാല്‍ നായകനായെത്തുന്ന ആദ്യ റേഡിയോ സിനിമ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലായ് 19-ന് ക്ലബ് എഫ് എമ്മിലൂടെയാണ് റിലീസ് ചെയ്യുന്നത്.

'ഏയ്ഡൻ-ദി എ ഐ സ്പിരിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബസ് ഡ്രൈവർ രഘൂത്തമൻ എന്ന കഥാപാത്രത്തിനാണ് മോഹൻലാല്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രിയരാജ് ഗോവിന്ദരാജാണ്. ചിത്രത്തില്‍ മോഹൻലാലിനെ കൂടാതെ സുരേഷ് കൃഷ്ണ, സുധീർ കരമന, സുനില്‍ സുഖദ, രാജേഷ് ശർമ, മഹേഷ് കുഞ്ഞുമോൻ എന്നിവരും ശബ്ദം നല്‍കുന്നുണ്ട്. ശബ്ദ സാന്നിധ്യത്തിലൂടെ ഒരു സിനിമ എന്ന പരീക്ഷണത്തിനാണ് മോഹൻലാലും മറ്റ് നടന്മാരും തയ്യാറായിരിക്കുന്നത്.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജോജു സെബാസ്റ്റ്യനാണ്. മ്യൂസിക് പ്രോഗ്രാമിംഗ് അഭിജിത് രവികുമാറാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനീത്കുമാർ ടി എൻ ആണ് സൗണ്ട് ഡിസൈൻ നിർവ്വഹിച്ചത്. പണ്ടു കാലത്തെ റേഡിയോ നാടകങ്ങളെ ഓർമിപ്പിക്കും വിധത്തിലാണ് സിനിമ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക