Image

ബൈഡന്റെ സാധ്യത അവസാനിക്കുകയാണോ? (അമേരിക്കൻ വീക്ഷണം)

Published on 18 July, 2024
ബൈഡന്റെ സാധ്യത അവസാനിക്കുകയാണോ? (അമേരിക്കൻ വീക്ഷണം)
Join WhatsApp News
നിരീശ്വരൻ 2024-07-18 02:54:09
ബൈഡൻ ആയിരക്കനമോ ട്രംപായിരിക്കണമോ അമേരിക്കയുടെ പ്രസിഡണ്ട് എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ് മീഡിയ അല്ല. അമേരിക്കൻ വോട്ടേഴ്‌സ് പലപ്പോഴും മീഡിയയുടെ പോൾസിനെ എല്ലാം കാറ്റിൽ പറത്തി അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളവരാണ്. ഉദാഹരണം കറുത്തവനായ ഒബാമയെ പ്രസിഡണ്ടാക്കി എന്നുള്ളതാണ്. ഒബാമക്ക് വോട്ടു ചെയ്തവരിൽ 40% വെളുത്തവരാണെന്നുള്ളതാണ് അതിൽ ഒരു പ്രത്യേകത. അദ്ദേഹത്തെ ഒരു പ്രാവശ്യം അല്ല രണ്ടുപ്രാവശ്യമാണ് പ്രസിഡണ്ടാക്കിയത്. രണ്ടാമത്, മിറ്റ് റാമിണിയുമായുള്ള ഡിബേറ്റിൽ ഒബാമ ഒരു പരാജയമായിരുന്നു. പക്ഷെ ഏകതേശം 150 മില്ലിയൻ ജനങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തെ പ്രസിഡണ്ടാക്കി. ജോ ബൈഡന്റെ പ്രായം അതുപോലെ ട്രമ്പിന്റെ പ്രായം എല്ലാം രണ്ടുപാർട്ടിക്കും ഒരു പ്രശ്നം തന്നെയാണ്. എങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന അമേരിക്കൻ വോട്ടേഴ്‌സിന് അതൊന്നും ഒരു പ്രശനമല്ല. ജീവിതത്തിൽ നിങ്ങളെപ്പോലെയും എന്നെപ്പോലെയുമൊക്കെ പല പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരു പ്രസിഡണ്ടാണ് ജോ ബൈഡൻ. ആദ്യമായി അമേരിക്കയുടെ പ്രസിഡണ്ടായി മത്സരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു അദ്ദേഹത്തിന് സാധ്യത ഇല്ലെന്ന് . അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ചിലവില്ലാതെ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനേഷൻ നേടിയ ആളാണ് ബൈഡൻ. അമേരിക്കയിൽ മീഡിയ നടത്തുന്ന പോളുകൾ ഒന്നും ശരിയല്ല എന്ന് നമ്മൾ എല്ലാം മനസിലാക്കിയതാണ്. അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് അമേരിക്കയുടെ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും സ്ത്രീകളും ഇന്ഡിപെന്ഡെൻസുമാണ്. 47 % ജനങ്ങളെ മീഡിയ വാച്ചു ചെയ്യുന്നുള്ളു. ബാക്കിയുള്ളവർ അവർക്ക് ഇഷ്ട്മുള്ളവർക്ക് വോട്ടു ചെയ്യുന്നു . 159 മില്ലിയൻ വോട്ടേഴ്‌സിന്റെ 47 ശതമാനം മീഡിയ വാച്ചു ചെയ്യുമ്പോൾ. അതിൽ രണ്ടു പാർട്ടിയിൽ പെട്ടവരും ഉണ്ടെന്ന് ഓർക്കണം. ചുരുക്കം പറഞ്ഞാൽ അമേരിക്കൻ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതിൽ മീഡിയക്കുള്ള പങ്ക് വളരെ ചുരുക്കം. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളും അത് തെളിയിക്കയുണ്ടായി. ബൈഡന് സാദ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരത്തിനായി നാലുമാസം കൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു. ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു തിൽ ഇവിടെ സ്ഥിരം വിവരക്കേട് ആംഗലേയ ഭാഷയിൽ എഴുതി, ബുദ്ധിമാന്മാർ എന്നു നടിക്കുന്ന വിഡ്ഢികളെയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക