Image

ജീവിതം ( കവിത : നീല നിലാവ് )

Published on 19 July, 2024
ജീവിതം ( കവിത : നീല നിലാവ് )

നിശബ്ദത ചാലിച്ചും നിശബ്ദം കരഞ്ഞും

പൂക്കളം തീർത്തും ആർത്തുല്ലസിച്ചും

കറുപ്പും വെളുപ്പും മഴയും വെയിലും അണിയിച്ചൊരുക്കിയ ജീവിതം മാന്ത്രികം

കൂട്ടി ,ക്കിഴിച്ചും , ഗുണിച്ചും ഹരിച്ചും , 

കാലം കണക്കു തീർക്കുന്നൊരാവേളയിൽ

ചക്രക്കസേരയിലുരുളുന്ന കാലത്ത്

കുമിളകൾ പോലുള്ള ജീവിതം യാന്ത്രികം

പുഞ്ചിരിപ്പൂവുമായെത്തും വസന്തവും

കണ്ണീരലിയിക്കാൻ വർഷമേഘങ്ങളും

വിളിക്കാതെ വിരുന്നെത്തും ഗ്രീഷ്മ സൗന്ദര്യവും

ചാക്രികമായുള്ള ജീവിതം ശോഭനം

ജനനം, മരണം, ഒളിച്ചു കളിക്കുന്നു

വിരഹം തളർത്തുന്ന മാനസം ദുഷ്ക്കരം

സ്വപ്നവും മോഹവുമുള്ളിൽ നിറച്ചു നാം

തുള്ളിക്കളിക്കുന്ന ജീവിതം മോഹനം

നയം , അഭിനയം, സൂത്രവാക്യങ്ങളും

കോരി നിറച്ചുള്ള ജീവിതം താന്ത്രികം

മഴയായ് പൊഴിഞ്ഞുo പുഴയായ് ഒഴുകിയും

ഇഴുകിയാർക്കുന്ന ജീവിതം മാന്ത്രികം

പദചലനങ്ങളെ നടനമാക്കുന്നൊരു

കലയിലെ ജീവിതം മാന്ത്രികം മാന്ത്രികം


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക