Image

ദൈവത്തെ സൃഷ്ടിക്കുമ്പോൾ (ഒരു ഹാസ്യവീക്ഷണം: ബാബു എസ് കൂരമുറ്റത്തിൽ , കോട്ടയം )

Published on 19 July, 2024
ദൈവത്തെ സൃഷ്ടിക്കുമ്പോൾ (ഒരു ഹാസ്യവീക്ഷണം: ബാബു എസ് കൂരമുറ്റത്തിൽ , കോട്ടയം )

ഞാൻ വീട്.. നിങ്ങളുടെ സ്വപനങ്ങൾ കൂടുതലും എന്നിൽകൂടെ സാക്ഷാത്‌കരിക്കപ്പെടുന്നു. നിങ്ങളുടെ ആവശ്യം അനുസരിച്ച് ചെറുതാക്കിയും വലുതാക്കിയും പൊക്കം കൂട്ടിയും പൊക്കം കുറച്ചും എന്നെ എങ്ങനെയെല്ലാം മോടിപിടിപ്പിക്കാമോ അതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ട്. നിങ്ങളുടെ ആവശ്യം എന്താണോ അതുപോലെ എന്നെ നിങ്ങൾ  സൃഷ്ടിക്കുന്നു.നിങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം ഞാൻ പങ്കാളിയായി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കണ്ടതും, കാണേണ്ടാത്തതുമായ കാര്യങ്ങൾ കണ്ടും കേട്ടും  ഞാൻ നിങ്ങളുടെ കൂടെ തന്നെ ജീവിക്കുന്നു. നിങ്ങളുടെ ജനനവും നിങ്ങളുടെ മരണവും വരെ കാണാനുള്ള അവസരങ്ങൾ ചിലപ്പോൾ എനിക്ക് ലഭിക്കുന്നുണ്ട്.

ഇങ്ങനെയുള്ള എന്നെ നിങ്ങൾ  സൃഷ്ടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? എന്നെ  നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ   ദയവായി എന്നെ സംരക്ഷിക്കാനുള്ള ചുമതല കൂടി  നിങ്ങൾ  ഏറ്റെടുക്കണം. എന്റെ സംരക്ഷണം ആണ് നിങ്ങളുടെ സുരക്ഷാ.  ഞാനായി നിങ്ങളെ അപകടങ്ങളിൽ  നിന്നും രക്ഷിക്കണമെങ്കിൽ അതിനു മുൻപ് തന്നെ നിങ്ങളെ എന്നെ ആ കർമ്മങ്ങൾ ചെയ്യാൻ പ്രാപ്തനാക്കിവേണം സൃഷ്ടിക്കാൻ.

ഞാൻ എല്ലായിടത്തും വസിക്കുന്നവനാണ്. എന്റെ ആവശ്യം നിങ്ങൾക്ക് പലതാണ്. നിങ്ങളുടെ ആവശ്യം അറിഞ്ഞു നിങ്ങൾ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം. എന്നെ നിങ്ങൾ സൃഷ്ടിക്കുമ്പോൾ എന്റെ ഏറ്റവും വലിയ ശത്രുവായ കടലിൽ നിന്നും കുറച്ച ദൂരെ ഉയരത്തിൽ ആണ് എങ്കിൽ എനിക്ക് നിങ്ങളെ നന്നായി സംരക്ഷിക്കാൻ സാധിക്കും. പിന്നെ എന്റെ കെട്ടുറപ്പിനായി നിങ്ങൾ  തെരഞ്ഞെടുക്കുന്ന  സാധനസാമഗ്രികൾ എന്റെ വലുപ്പവും എന്റെ മുഴുവൻ ഭാരവും താങ്ങുന്നതിനുള്ള  ശക്തിയുള്ളതും ഉറപ്പുള്ളതുമായവ  നിർമ്മാണത്തിനായി  ഉപയോഗിക്കണം. എന്നെ സംരക്ഷിക്കാനായി എന്റെ ചുറ്റിനും നിർമ്മിക്കുന്ന മതിലുകൾ എന്റെ അടിഭാഗത്തുള്ള  മണൽത്തരികളെ വെള്ളത്തിന്റെ കൂടെ ഒഴുകിപോകാത്ത രൂപത്തിലായിരിക്കണം നിർമ്മിക്കേണ്ടത് കൂടുതൽ താഴ്തി  സിമന്റ് ഉപയോഗിച്ച് കല്ലുകൾക്കിടയിലെ പൊത്തുകൾ  എല്ലാം അടക്കണം.നന്നായി താഴ്ത്തിവേണം നിർമ്മിക്കാൻ.
എന്റെ താഴെയുള്ള ഭാഗങ്ങൾക്ക് എപ്പോഴും വലുപ്പം കൂടുതലുണ്ടെന്നു ഉറപ്പു വരുത്തണം. നിശ്ചിതമായ അളവിൽ  കൂടുതലെനിക്ക് പൊക്കം പാടില്ല. കടലിലെ കാറ്റും, തിരമാലകളുടെ ശക്തിയും ചില സമയത്ത് എനിക്ക് പിടിച്ചു നിർത്തേണ്ടതായി വരാം. എനിക്ക് ചുറ്റും മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. എങ്കിലും ഇവയുടെ വേരുകൾ എന്റെ ബലക്ഷയത്തിനു കാരണം ആകരുത്. എന്റെ ശരീരം (ഭിത്തി) വെള്ളം പിടിക്കാതെ പായൽ പിടിക്കാതെയിരിക്കാൻ നന്നായി സൂക്ഷിക്കണം.

രാത്രീയും പകലും എല്ലാം ഞാൻ നിങ്ങളെ സംരക്ഷിക്കുന്നതിനായി നിലകൊള്ളുമ്പോൾ മഴേം കാറ്റും വെയിലും എല്ലാം അനുഭവിക്കണം. അതിൽ നിന്നും എന്നെ രക്ഷിക്കാൻ നല്ല മേൽക്കൂരയായി  വേണം എന്നെ നിങ്ങൾ നിർമ്മിക്കാൻ, കാറ്റിൽ പറന്നു പോകരുത്. വെയിലിൽ ചൂട് താങ്ങുന്നതിനായി കരുത്തുണ്ടായിരിക്കണം. വിദഗ്ദ്ധരുടെ അഭിപ്രായം തേടണം കാറ്റിനു എന്നിലൂടെ വരാനും പോകാനുമുള്ള  ജനലുകളും കതകുകളും തുറന്നിട്ടാൽ സുഗമമായി സഞ്ചരിക്കുന്നത് മൂലം കാറ്റിന്റെ വലിയ ശക്തിയിൽ  നിന്നും രക്ഷപ്പെടാൻ മേൽക്കൂരയുടെ സ്ലോപ്പ് കുറച്ചാൽ കാറ്റ് പിടിക്കില്ല  മേൽക്കൂര നിർമ്മിക്കുമ്പോൾ ദിശ ശ്രദ്ധിച്ചുവേണം നിർമ്മിക്കാൻ. ധ്രുവ പ്രദേശത്തിനു അഭിമുഖമായി വേണം നിർമ്മിക്കാൻ.  

ഇനിയും നമുക്ക് നദികളുടെ അരികിൽ പോകാം അല്ലേ? നദീതടസംസ്കാരം എന്ന് തന്നെയാണ് ഓർക്കേണ്ടത്. ദയവായി നദിയിലെ വെള്ളം ഒഴുകിനടക്കേണ്ടതായ സ്ഥലത്തും നദിയുടെ തീരത്തും എന്നെ നിർമ്മിക്കാതിരിക്കുക. നിർമ്മിക്കുകയാണെങ്കിൽ തന്നെ എന്റെ അടിത്തറ ഉറപ്പിനായി എന്ത് ചെയ്കിലും അത് എന്റെ വലിപ്പത്തിലും ഉയരത്തിനും അനുസരിച്ച് മതിയാകുമോ എന്ന് ഉറപ്പു വരുത്തുക. 12 മാസക്കാലത്തും എന്നെ നദി ഉപദ്രവിക്കാതെവേണം എന്നെ നിർമ്മിക്കേണ്ടത്. നദിയുടെ വേനൽക്കാലത്തുള്ള ജലനിരപ്പിൽ നിന്നും എത്ര ഉയരെയാണ് എന്നെ നിർമ്മിച്ചിരിയ്ക്കുന്നത്. വെള്ളപൊക്കമല്ലാതെ എന്റെ അടുത്തുള്ള നദിയിൽ ഡാം വല്ലതുമുണ്ടോ കടലിൽ നിന്നും ചില പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോൾ ജലം നദിയിൽ കൂടി തിരിച്ചുവരും അങ്ങനെ വന്നാൽ എനിക്ക് പ്രശ്നമുണ്ടാകുമോ, ഞാൻ ചെരിവുള്ള സ്ഥലത്തു ആണോ, കായലുകള് തടാകങ്ങളും എന്റെ അടുത്തുണ്ടോ എന്നെ നിർമിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചാല് എനിക്ക് എന്റെ മാലിക്കിനെയും കുടുംബത്തെയും സംരക്ഷിക്കാൻ സാധിക്കുകയുള്ളു.

The end

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക