Image

മകൾ ഇനി “ഡോക്ടർ’ മീനാക്ഷി; സന്തോഷം പങ്കുവച്ച് ദിലീപ്

Published on 19 July, 2024
 മകൾ ഇനി “ഡോക്ടർ’ മീനാക്ഷി; സന്തോഷം പങ്കുവച്ച് ദിലീപ്

മകള്‍ മീനാക്ഷി ഡോക്ടര്‍ ആയതിന്‍റെ സന്തോഷം പങ്കുവച്ച്‌ നടന്‍ ദിലീപ്. ദൈവത്തിന് നന്ദി. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിലീപ് കുറിച്ചു.

''ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും, '' ദിലീപിന്റെ വാക്കുകള്‍.

മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു. ''അഭിനന്ദനങ്ങള്‍ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് പൂർത്തിയാക്കി. നിന്റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു,''കാവ്യ മാധവന്റെ വാക്കുകള്‍.

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വീഡിയോകള്‍ ആയിരുന്നു.

ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക