Image

നടന്‍ ആസിഫ് അലിയ്‌ക്കൊപ്പമുളള ചിത്രം പങ്കു വച്ച് നടന്‍ വിനായകന്‍

Published on 20 July, 2024
നടന്‍ ആസിഫ് അലിയ്‌ക്കൊപ്പമുളള ചിത്രം പങ്കു വച്ച് നടന്‍ വിനായകന്‍

നടന്‍ ആസിഫ് അലിക്കൊപ്പമുളള ചിത്രം പങ്കു വച്ച് നടന്‍ വിനായകന്‍. നേരത്തെ സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ വിഷയത്തില്‍ ആസിഫ് അലിയെ പിന്തുണച്ച് ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍  സമൂഹ മാധ്യമങ്ങളിലൂടയും മറ്റും പ്രതികരിച്ചിരുന്നു. ആസിഫ് അലിക്കുളള പിന്തുണ ആയിട്ടാണ് സിനിമാ പ്രേമികള്‍ ഈ ചിത്രത്തെ കാണുന്നത്. പ്രേക്ഷകരുടെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് ആസിഫ് അലിക്ക് രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദ സംഭവം അരങ്ങേറിയത്. രമേശ് നാരായണന് പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ വിളിക്കുകയും രമേശ് നാരായണന്‍ അദ്ദേഹത്തില്‍ നിന്നും അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ആസിഫ് അലി നില്‍ക്കെ തന്നെ സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്‌കാരം അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്ത ശേഷം വീണ്ടും സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ഒരിക്കല്‍ പോലും ആസിഫ് അലിയുടെ മുഖത്തേക്ക് രമേശ് നാരായണന്‍ നോക്കിയിരുന്നില്ല. വീഡിയോ പുറത്തു വന്നതിമ്പിന്നാലെ രമേശ് നാരാണന് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും തുടര്‍ന്ന് മാപ്പു പറയേണ്ടി വരികയും ചെയ്തിരുന്നു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക