Image

സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുഹമ്മദ് ഷമി

Published on 20 July, 2024
സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍  പ്രതികരണവുമായി  മുഹമ്മദ് ഷമി

ഡല്‍ഹി: ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ പിൻമാറണമെന്നും ക്രിക്കറ്റർ മുഹമ്മദ് ഷമി.

യൂട്യൂബ് അഭിമുഖത്തിലാണ് താരം വാർത്ത നിഷേധിച്ച്‌ രംഗത്തെത്തിയത്. ഫോണ്‍ തുറന്നാല്‍ ഇത്തരം പോസ്റ്റുകളാണ് കാണുന്നത്. തമാശക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും അവ ഒരാളുടെ ജീവതവുമായി ബന്ധപ്പെട്ടതാകുമ്ബോള്‍ ശ്രദ്ധിക്കണമെന്നും ഷമി പറഞ്ഞു. വെരിഫൈഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാൻ ധൈര്യമുണ്ടോയെന്നും ഷമി ചോദിച്ചു.

യുട്യൂബർ ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ഷമി നിലപാട് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നവർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഇന്ത്യൻ താരം അഭ്യർത്ഥിച്ചു. ഷമിയും സാനിയയും വിവാഹിതാരാകാൻ പോകുന്നതായി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇരുവരും മൗനം തുടരുകയായിരുന്നു. അടുത്തിടെയാണ് മുൻ പാക് ക്രിക്കറ്റർ ഷുഹൈബ് മാലികുമായി സാനിയ വിവാഹബന്ധം വേർപെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക