Image

ഒറ്റയ്ക്ക് ( കവിത : ലാലു കോനാടിൽ )

Published on 21 July, 2024
ഒറ്റയ്ക്ക് ( കവിത : ലാലു കോനാടിൽ )

നമ്മുടെ ഉള്ളിൽ
നാം ഒറ്റയ്ക്ക്
താമസിക്കുന്ന
ഒരു സ്ഥലമുണ്ട്,
അവിടെയാണ്
ഒരിക്കലും
വറ്റാത്ത നമ്മിലെ
സ്നേഹത്തിന്റെ
ഉറവകൾ
നാം പുതുക്കുന്നത്...

ഏകാന്തതയിൽ മനസ്സ്
ശക്തി പ്രാപിക്കുകയും
സ്വയം ആശ്രയിക്കാൻ
പഠിക്കുകയും ചെയ്യുന്നു...

ഒറ്റയ്ക്കായിരിക്കുന്നതിന്റെ
ഏറ്റവും നല്ല ഭാഗം നാം
ആരോടും ഉത്തരം
പറയേണ്ടതില്ല എന്നതാണ്..
നമ്മൾ ആഗ്രഹിക്കുന്നത്
നമ്മൾ ചെയ്യുന്നു..
നേടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക