Image

ഫലം ആഗ്രഹിക്കാതെ ഫൊക്കാന കര്‍മ്മം ചെയ്യണം: ഡോ. ബാബു സ്റ്റീഫന്‍

Published on 21 July, 2024
ഫലം ആഗ്രഹിക്കാതെ  ഫൊക്കാന  കര്‍മ്മം ചെയ്യണം: ഡോ. ബാബു സ്റ്റീഫന്‍

മേരിലാന്‍ഡ്:  ഫൊക്കാന കണ്‍വന്‍ഷന്‍ സമാപിക്കുമ്പോള്‍ നിങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്- ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു. ഞാനും എന്റെ ടീമും നടത്തിയ പ്രവര്‍ത്തനങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സജിമോന്‍ ആന്റണിയും ടീമും നടത്തും. ഭഗവത്ഗീതയില്‍ പറയുംപോലെ ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുകയായിരിക്കണം ഫൊക്കാനയുടെ ലക്ഷ്യം. തിരിച്ചൊന്നും ആഗ്രഹിക്കരുത്. ഒരു ജാതി ഒരു മതം...എന്ന ഗുരു വചനവും അദ്ദേഹം അനുസ്മരിച്ചു.

വീട് അപേക്ഷിച്ചവരുടെ വസ്തുതകൾ  മനസിലാക്കാന്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുത്തെ കുട്ടിക്ക് രണ്ട് കാലുമില്ല. വീടിനു തികച്ചും അര്‍ഹരാണവര്‍ എന്നു കണ്ടു. ആ കുട്ടിക്ക് മെഡിക്കല്‍ കോളജില്‍ ചേരാന്‍ മാർക്കുണ്ട്. പക്ഷെ സാമ്പത്തികമില്ല. തങ്ങൾ മെഡിക്കല്‍ കോളജില്‍ പോകുകയും നാലു വര്‍ഷം പഠിക്കാനുള്ള ഫീസ് കെട്ടി വയ്ക്കുകയും  ചെയ്തു. പത്തു ലക്ഷത്തിനു വീണ്ട് വച്ചുകൊടുക്കുക മാത്രമല്ല ഫര്‍ണിച്ചറും വാങ്ങിക്കൊടുത്തു.

കുവൈറ്റ് ദുരന്തമുണ്ടായപ്പോള്‍ നാലു പേരാണ് സഹായം നല്‍കിയത്. ദോഹയില്‍ നിന്നു മേനോന്‍, രവി പിള്ള, യൂസഫലി, പിന്നെ ഞാനും. 48 ലക്ഷം രൂപ ഫൊക്കാനയുടെ പേരില്‍ കൊടുത്തു.

കൊച്ചി വിമാനത്താവളത്തിൽ  ഒ.സി.ഐ കാര്‍ഡ് ഉള്ളവർ കഴുവിൽ നിന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ കേന്ദ്രമന്ത്രിയെ പോയി കണ്ടു. വൈകാതെ ഒ.സി.ഐ കൗണ്ടര്‍ ആരംഭിച്ചു.

കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ചുമത്താനുള്ള നീക്കം വലിയ വിവാദമായിരുന്നു. ഇക്കാര്യം ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയെ കാണാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ആ ടാക്‌സ് ഒഴിവാക്കി തന്നു .

നമ്മുടെ യുവജനത രാഷ്ട്രീയത്തില്‍ ഇടപെടണം. നാം വിളിച്ചാല്‍ ഗവര്‍ണറോ, മേയറോ ഒക്കെ ഫോണ്‍ എടുക്കുന്നത്ര  സ്വാധീനം ഉണ്ടാവണം. ഇപ്പോള്‍ എല്ലാ സ്വാധീനവും നോര്‍ത്ത് ഇന്ത്യക്കാര്‍ക്കാണ്. നാം ശക്തിപ്പെട്ടാല്‍ ഓണം നമുക്ക് അവധിയായി  പ്രഖ്യാപിപ്പിക്കാന്‍ കഴിയും. നമ്മുടെ മക്കള്‍ ഡോക്ടറും, എന്‍ജിനീയറും ആയാല്‍ മാത്രം പോര.

അമേരിക്കക്കാര്‍ നല്ല മനുഷ്യരാണ്. അല്ലെങ്കില്‍ നാം ഇവിടെ ഉണ്ടാകുമായിരുന്നില്ല.

ഇലക്ഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നു സംശയമുണ്ടായിരുന്നു. എന്നാല്‍ എല്ലാം നല്ല രീതിയില്‍ പോയി.

നാം ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഒന്നിച്ചു ശക്തരാകുകയും വേണം- അദ്ദേഹം പറഞ്ഞു. 

Join WhatsApp News
Thampy Chacko 2024-07-21 12:20:24
ഹി ഈസ്‌ മണി ടോക്ക് മാൻ. ഫ്യു പീപ്പിൾ ആർ കണ്ട്രോൾ. ദേ ആർ യു നോ. ഫോകാന നൗ ഗോയിങ് ഇൻ ടു മണി ടോക്ക്. കിക്ക് തേം ഔട്ട്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക