Image

ജോജുവിന്റെ ത്രില്ലര്‍ 'പണി' തീയറ്ററുകളിലേക്ക്

Published on 22 July, 2024
ജോജുവിന്റെ ത്രില്ലര്‍ 'പണി'  തീയറ്ററുകളിലേക്ക്

ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ എന്ന സിനിമ ഉടൻ തിയറ്ററുകളില്‍. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച്‌ ജോജു ജോർജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെ ബിഗ് ബോസ് സീസണ്‍ ആറില്‍ വച്ച്‌ റിലീസ് ചെയ്തതാണ് ഈ പോസ്റ്റർ.

പ്രണയാർദ്രമായ സ്റ്റില്ലുകളില്‍നിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാൻ സാധിക്കുക. ‘ആൻ ഐ ഫോർ ആൻ ഐ’ അഥവാ ‘കണ്ണിനു കണ്ണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ ചിത്രത്തിലെ നായികാനായകന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അറുപതോളം പുതിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്ബനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക