Image

പൊൻ വാക്ക് (ജോയി ഇല്ലത്തുപറമ്പിൽ ജോർജ്)

Published on 23 July, 2024
പൊൻ വാക്ക് (ജോയി ഇല്ലത്തുപറമ്പിൽ ജോർജ്)

 അങ്ങിനെ, ആഴ്ച മുഴുവനും ജോലി ,ഞാറാഴ്ച വൈകിട്ടു പള്ളിയിലെ   കുർബാനക്ക് ശേഷം         കിട്ടുന്ന ,വൈകിട്ടത്തെ ചീട്ടുകളി ആഘോഷമായി നടക്കുന്നു , ആറുപേർ ചേർന്നു റമ്മി നടക്കുന്നു   . മൂന്നുപേരു വീതം രണ്ടു ടീമുകൾ ചിലരുടെ ഭാര്യമാരും കളി ശ്രദ്ധിച്ചു കൊണ്ട് കൂടെ  അലസമായി ശ്രദ്ധിക്കുന്നു  . പെട്ടന്നാണ് ആ  ശബ്ദം വന്നതു .എതിർ  ടീം വച്ച സെറ്റിൽ ഫാൾട്ട്  കണ്ടുപിടിച്ച  ഓസ്വിൻ ,മേശപ്പുറത്തു അടിച്ചതാണ് .തെറ്റു  മനസിലാക്കിയ  ടീം സെറ്റ്  തിരിച്ചു എടുക്കുകയും ചെയ്‌തു .ഇനി മൂന്ന് റൗണ്ടിൽ അയാൾക്കു കളിക്കാൻ പറ്റി ല്ല .ഈ ബഹളത്തിന് ഇടയിലാണ് ഒരു ചോദ്യം കേട്ടത് 
“ഇന്നത്തെ  കുർബാന  എങ്ങനെയുണ്ടായിരുന്നു ? വേദപാഠ  ക്‌ളാസ്  ടീച്ചറിന്റ ചോദ്യം .
“ഇന്ന് സംഗീതാ ല്മക മായിരുന്നു .പുതിയ അച്ഛന്റെ  പുതുമ “

“ഇങ്ങനെയാണ്  കുർബാന അർപ്പിക്കേണ്ടതു ;അല്ലാതെ ആളുകൾ ഒന്നൊരുങ്ങി തുടങ്ങു -മ്പോൾ തന്നെ അവസാനിക്കുന്ന  പരിപാടി അത്ര ശരിയല്ല “ ഓരോരുത്തരുടെ അഭിപ്രാ യ -ങ്ങൾ വരുന്നു ..
“പക്ഷേ ഇതിത്തിരി കൂടുതലാണ് ;സാധാരണ കൂടിയാൽ 45 മിനിറ്റിൽ തീരുന്നത് ,ഇപ്പോൾ ഒരു മണിക്കൂറിൽ അധികമാകുന്നു 
                                      
സ്‌ഥലം അമേരിക്കയിലെ ഒരു പുരാതന സ്റ്റേറ്റിലെ  ടൗണ്ഷിപ് ഗ്രാമം .അവിടെയുള്ള മലയാളി കത്തോലിക്കർ , നാട്ടുകാർക്കുള്ള ഇടവക പള്ളിയിൽ ,ഞായറാഴ്ച കളിയിൽ ,മലയാളം കുർബാന  അർപ്പിക്കാനും പള്ളിക്കു താഴേയുള്ള പാരിഷ്ഹാളിൽ ഒത്തു -ചേരാനും അനുമതി നേടിയിട്ടുണ്ട് , ആ  പള്ളിയിലെ വികാരിയച്ചൻറ് താത്പര്യപ്രകാരമാണ് ഈ  പള്ളിയിൽ ,കുറഞ്ഞ ചിലവിൽ  മലയാളി ലത്തീൻ കത്തോലിക്കാ കൂട്ടായ്മ നിക്കുന്നത് കൂടാതെ ഇവിടത്തെ വികാരി ഫാ.മൈക്ക് ന്റെ  മലയാളികളോടുള്ള  സ്‌നേഹം എല്ലാവർക്കും മതിപ്പുളവാക്കുന്നതുമാണ് 
“അച്ഛൻ്റെ  പ്രസംഗം ദീർഘിപ്പിക്കുന്നതാ , കുർബാനയും നീളുന്നതു “
“അതൊക്കെ  ക്രമേണ ശരിയായിക്കൊള്ളും ; ലെനിൻ അച്ഛൻ അൽമാർത്ഥമായിത്തന്നെ  ഇവിടത്തെ കാര്യങ്ങൾ നോക്കുന്നുണ്ട് “`
                                        
കളിക്കാരുടെ ശബ്ദം ഉയർന്നപ്പോൾ ആ  റൌണ്ട് കളി കഴിഞ്ഞെന്ന് മനസിലായി .പോയിന്റ്കൾ കൂട്ടി ,മൈനസ് പോയിന്റ്കൾ കുറച് , നേടിയ പോയിന്റുകൾ വിലയിരുത്തി ,ചീട്ടുകൾ  കശക്കി 13 വീതം  6  സെറ്റ്  വിളമ്പി  റമ്മി ഗെയിം  തുടർന്നു .പലരും ഗ്ലാസിൽ ഡ്രിങ്കുംമായാണ്  കളി തുടർന്നതു .ഒരുൻമേഷത്തിനു ഇടക്ക്  ഒരു സിപ് ….
“അടുത്ത വെള്ളിയാഴ്ച ഡാഡിയുടെ  80 -താം  പിറന്നാൾ ആണ് ;എല്ലാവരുംകുടുംബമായി . വരണം .ഒരു ചെറിയ സന്തോഷം ,”-----മകൻ  വിളിച്ചു എല്ലാവരോടുമായി പറഞ്ഞു .
“80 -താം പിറന്നാൾ ശരിക്കും ആഘോഷിക്കണം ,ഏതു ബ്രാൻഡാണ് വേണ്ടത് എന്നു  പറ -ഞങ്ങളേറ്റു “
“ഓ !! ഒന്നും വേണ്ട ;ഞാൻ ഡ്രിങ്ക്സ് ഒഴിവാക്കി കൊണ്ടിരിക്കയാണ് ; നല്ല സുഖവുമില്ല “
“അതൊക്കെ ശരിയാകും ,..ഡ്രിങ്ക്സ് ഇല്ലാതെ എന്തു പരിപാടി …?”
“എല്ലാം ശരിയാകും ;,എല്ലാവരും വരണേ ;നമ്മളും ഫാമിലിയുമേ  കാണു .” മകൻ പറഞ്ഞു .

സ്‌നേഹിതരും ബന്ധുക്കളുമെല്ലാം അവരവരുടെ കര്തവ്യങ്ങളുമായി

പിരിഞ്ഞു .കുടുംബവും കുഞ്ഞുങ്ങളും ആഘോഷങ്ങളും അപ്പോയ്ൻമെൻറ് കളുമായി ദിവസങ്ങളും അതിന്റെ മുറയാനുസരിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ,ഓരോ ദിവസത്തിനും അതാതു ദിവസത്തെ പ്രശ്നങ്ങൾ തന്നെ മതി എന്നപോലെ.എല്ലാ സാധാരണ യും പോലെ ,ആ ഞാറാഴ്ചയും ,ഉച്ചതിരിഞ്ഞു പള്ളിയിൽ , കുർബാനക് പങ്കെടുത്ത  ജനം ഭക്തി നിർഭരരായിരുന്നു .ഒന്നും സംഭവിക്കാത്തതുപോലെ ,കുർബാന കഴിഞ്ഞു ,ഫാ:ലെനിൻ ഫെർണാണ്ടസ്  , , ഉപസംഹാരമെന്ന വണ്ണം മൈക്ക് കയ്യിലെടുത്തു  പറഞ്ഞു 
“ദൈവ കൃപയാൽ നമ്മുടെ പ്രീയപ്പെട്ട ഒരംഗത്തിന്റ 80 -താം  പിറന്നാൾ    കഴിഞ്ഞു .അദ്ദേഹത്തെ നമുക്കെല്ലാവർക്കും  കൂടി ആദരിക്കണ്ടേ ?”
അവിടെയുണ്ടായിരുന്ന വരല്ലാം കൈയടിച്ചു തുടങ്ങി 
ഡാഡിയും എണീറ്റു നിന്ന് ,എല്ലാവരേയും നോക്കി കൈവീശി പുഞ്ചിരിച്ചു .
ഫാ:ലെനിൻ   തുടർന്നു ..”അതുപോലെ 75 -ആം പിറന്നാൾ  ആഘോഷിച്ച അദ്ദഹത്തിന്റ പത്നിക്കും ഒരു കയ്യടി  നൽകാം “
പുഞ്ചിരിച്ചുകൊണ്ട് ഭാര്യയും എണീറ്റു നിന്നു ,എല്ലാവരേയും നോക്കി കൈ വീശി പുഞ്ചിരിച്ചു 
ഫാ:ലെനിൻ ഫെർണാണ്ടസ്  തുടർന്നു …”80 -താം  പിറന്നാൾ ആഘോഷിക്കുന്ന ഇദ്ദേഹം ഇത്ര  യുവത്വത്തോടെ ഇരിക്കുന്നതിന്റ  രഹസ്യം ഞങ്ങളെ അറീക്കുമോ ? താഴേ ഹാളിൽ വച്ച് പറഞ്ഞാൽ മതി ,ഈ  യുവത്വത്തിന്റ  രഹസ്യം !; അപ്പോൾ എല്ലാവർക്കും കേൾക്കാം  
                        
ഓ ;അച്ഛൻ പാരയാണല്ലോ തന്നിരിക്കുന്നതു …മനസ്സിലോർത്തു ; മരിച്ചില്ല ,അതിനാൽ ജീവിക്കുന്നു .80 ത്  അല്ല 100  വയസായാലും മരിച്ചാലല്ലേ ,മരിക്കു .പിന്നെ എന്തു പറയണം ?ഏതായാലും അച്ഛനെ അങ്ങനെ വിട്ടുകൂടാ . എന്തെങ്കിലും ഒരു വിശേഷം അച്ഛനെയും  ഏൽപ്പിക്കണം  ബൈബിളിനേയും ഉൾപ്പെടുത്തി ഒരു കാരണം പറഞ്ഞാലോ ?
“ഏദൻ തോട്ടത്തിൽനിന്നു പുറത്താക്കിയതിനാലാണ് മനുഷ്യർക് മരണസംഭവിച്ചതു ;തന്നെ .ദൈവം തരുന്നതു സ്വീകരിക്കുക തന്നെ .അതിൽ ശിശു , യുവാവ് ,വൃദ്ധൻ എന്ന വ്യത്യാസം ഉണ്ടോ ?.അല്ലായിരുന്നങ്കിൽ അമൃത ഫലങ്ങളും കഴിച്ചു മനുഷ്യർ അമർത്യർ ആയേനെ ഇതൊക്കെ ലെനിൻ അച്ഛൻ സമ്മതിച്ചാലും  എന്റെ യുവത്വത്തിന്റ  രഹസ്യം പറഞ്ഞില്ലല്ലോ .ഏതായാലും .ആ  കാര്യം ഭാര്യക്ക് ഇരിക്കട്ട ;അവൾക്കും സന്തോഷമാകും 
“എന്റെ ഭാര്യയാണ് എല്ലാം .എന്റെ ഡോക്റ്ററും ഡയറ്റീഷനും എക്സർസൈസ്‌റും എല്ലാം ,അവാളാണ്  എന്റെ യുവത്വത്തിന്റ രഹസ്യം “,..എന്ന് പറഞ്ഞാലോ ?അച്ഛനെന്തു പറയാൻ ,അച്ഛനാകാര്യം കേട്ടറിവ് മാത്രമല്ലേ ….
                        
കുർബാന കഴിഞ്ഞു ;എല്ലാവരും പരസ്പരം സമാധാനം ആശംസിച്ചു പിരിയുന്നു .ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന അവസരമാണ് ;പരിചയമുള്ളവരായും പ്രായമായവേരെയും ,പറ്റിയാൽ എല്ലാവരുമായും കൈകൊടുത്തും ആശ്ലേഷിച്ചും വിഷ് -ചെയ്‌തും സ്‌നേഹബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന സമയമാണ് .അതോടൊപ്പം ആളുകൾ പാരിഷ്ഹാളിലേക്  നീങ്ങുന്നു .പള്ളിയുടെ താഴേ 2 / 3 സ്റ്റെപ്പ് ഇറങ്ങിയാൽ ഹാളിൽ എത്താം ഇവിടെയാണ് യോഗങ്ങളും സ്‌നേഹവിരുന്നും മറ്റും നടക്കുന്നത് .ഇവിടെ കാണാമെന്നും എന്റ യുവത്വ രഹസ്യം പറയണമെന്നുമാണ് ഫാ:ലെനിൻ കുർബാനക് ശേഷം പറഞ്ഞിരിക്കുന്നതു .അച്ഛൻ്റെ ഒരു തമാശ 
                            
കാരണവന്മാർ കൊഫി  ടേബിളിനു സമീപത്തേക്കു ;ചൂട് കോഫി നുണയാൻ ;പിന്നെ ആളുകൾ  സ്റ്റേജിനു മുമ്പിലുള്ള മേശക്കു ചുറ്റും കൂടും. ജന്മദിനക്കാരുണ്ടങ്കിൽ ജന്മ  

ദിന കേക്കും ഉണ്ടാകും .എല്ലാവരുംകൂടി  അച്ഛൻ പ്രാർത്ഥനയോടെ ,സന്തോഷമായി പട്ടു -പാടി കേക്ക് മുറിപ്പിക്കും അതാതു ആഴ്ചയിലെ ജന്മദിനക്കാരെ വിളിച്ചായിരിക്കും പരിപാടി എന്തായാലും അവിടേക്കു പോകേണ്ടിവരും .
ലെനിൻ അച്ഛൻ വിളിക്കുന്നു ,.കൈ പൊക്കിവീശി അവിടേക്കു നടന്നു .
                          
ഓസ്‌വിനും ഓസ്റ്റിനുമൊക്കെയായി സംസാരിച്ചുകൊണ്ടിരുന്ന ബന്ധുക്കാരനും
എല്ലാവരും കൂടി അബാലവൃന്ദം കേക്ക്  വച്ച മേശക്കു ചുറ്റും വളഞ്ഞിരിക്കുന്നു .ജന്മദിന -ക്കാരനായ ഇളയ മകൻ  ജെയ്ക്കിക്കൊപ്പം മാതാവും, പിതാവും , അപ്പൂപ്പനായ താനും എല്ലാത്തിനും മുന്നിട്ടു ഫാ .ലെനിനും .കണ്ടപാടെ ഹാപ്പി ബർത്തഡേ ആശംസിച്ചു ഫാദർ  ടേബിളിനരികിലേക് നടത്തി ,കുഞ്ഞാടിനെ പോലെ ഞാനും ,എല്ലാവരോടുമൊപ്പം ബർത്ത് ഡേ ഗാനത്തിൽ പങ്കുചേർന്നു .
                                 
കൈയിൽ കിട്ടിയ കേക്ക് കഷ്ണം നുണഞ്ഞു  കൊണ്ടിരുന്നപ്പോഴാണ് ഫാ.ലെനിൻ  ആ  ബോംബിട്ടത് 
“എല്ലാവരും ശ്രദ്ധിക്കണം ,80 -താം പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ പ്രീയ സ്‌നേഹിതൻ തൻ്റെ യുവത്വത്തിൻ്റെ  രഹസ്യം നമ്മോട് പങ്കുവയ്ക്കാൻ പോകുന്നു “ .
                                  
വായിലിട്ട കേക്ക് കഷ്ണം നുണഞ്ഞിറക്കികൊണ്ടു ദൈന്യതയോടെ ഫാ;ലെനിനെ നോക്കി ……”ദൈവം മനുഷ്യനെ പറുദീസയിൽനിന്നും ഇറക്കിവിട്ടതിൽ പിന്നെ മരണം എന്നും കൂടെ ഉണ്ട് .ശിശുവായാലും യുവാവായാലും വൃദ്ധനായാലും മരണം കൂടിയേ തീരു .വയസ്സ് 80 -തായിട്ടും വലിയ കുഴപ്പം കൂടതെ നടക്കുന്നതിനാലായിരിക്കണം എന്നോട്  ഈ ചോദ്യം ,,”  തല പെരുക്കുന്നു ,
“തെറ്റിദ്ധരിക്കല്ലേ ,സ്‌നേഹിതാ ,ഇപ്പോഴും നന്നായി നടക്കുന്നതിൽ എല്ലാവർക്കും സന്തോഷമല്ലേ ; വല്ല രഹസ്യവു മുണ്ടങ്കിൽ അറിയാൻ ഒരു ആകാംഷ “. ഫാ : ലെനിൻറ്റ  ഒരു തലോടൽ !!
“എന്തു രഹസ്യം?....എന്റ്റെ ഭാര്യയാണ്   ആ  രഹസ്യം …;”  ഒരു വാചകം കൊണ്ട് അവൾക്കു സന്തോഷം കിട്ടുമെങ്കിൽ  —അത്രയും നല്ലതു .
“അച്ചോ;ഞാനൊന്നും പ്രത്യകിച്ചു ചെയ്‌യുന്നില്ല ;” ..ഭാര്യ കൈയൊഴിഞ്ഞു “ഞാൻ സാദാരണ പോലെ വേണ്ട സഹായങ്ങൾ ചെയ്യും …അത് എന്റെ കടമയല്ലേ ?”ആളുകൾ കയ്യടിക്കുന്നു .”.പിന്നെ രാവിലെ ധാരാളം വെള്ളം കുടിക്കുന്നതു കാണാം ..അതായിരിക്കും രഹസ്യം …….”
“ദൈവം , ഏദൻ തോട്ടത്തിൽനിന്നും ഇറക്കിവിട്ടതു ,മണ്ണൽനിന്നും ഉണ്ടായ  മനുഷ്യൻ , മരിച്ചു മണ്ണിൽ  ലയിക്കാനാണ് ,അച്ഛൻ പറയട്ടെ ….”
“സ്‌നേഹിതാ ,ഇതൊക്കെ എല്ലാവർക്കും അറിവുള്ളതല്ലേ ….താങ്കളുടെ യുവത്വം കണ്ട് ഞങ്ങൾക്കും അതുപോലെ ആവാൻ പറ്റുമെങ്കിൽ എന്നാശിച്ചു പോയതാണ് ..”സഹോദരി പറഞ്ഞതു പോലെയാണങ്കിൽ എന്തെളുപ്പം ആണ് …ഫാ:ലെനിൻ …
“ ശരി ;ഞാൻ പറയട്ടെ ..”    രാവിലേ 500 മി  ശുദ്ധ ജലം കുടിക്കുന്നു .പിന്നെ ഒരു മണിക്കൂർ വിശ്രമം  അതിനുശേഷം കഴിയുമെങ്കിൽ ഇളം ചൂടിൽ ഒരുഗ്ലാസ് നാരങ്ങാവെള്ളം .ഇത്രയും ഞാൻ ചെയ്‌തു കൊണ്ടിരിക്കുന്നു .ഇതിൽ ഒരു രഹസ്യവും ഇല്ല .വെള്ളവും  മറ്റും എല്ലാവരും കുടിക്കുന്നുണ്ട് .ഇതുകൊണ്ടാണ് ഇങ്ങനെ പോകുന്നതെന്ന് എനിക്കറിയില്ല .ദൈവം നടത്തുന്നു ,ഞാൻ നടക്കുന്നു  എന്നു മാത്രം .

“ഏതായാലും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്നു എനിക്കറിയാം ,ഞാനും ഈ കാര്യം ഒരു ശൈലിയായി സ്വീകരിക്കുന്നു .ഏതായാലും  നന്ദി സഹോദരാ ……..”
“നന്ദി പറയാൻ വരട്ടെ , അച്ചോ …ഈ ഹാളിലുള്ള എല്ലാവരും തന്നെ എന്റ്റെ ശരിയായ ഉത്തരം കേൾക്കാൻ കാതോർത്തിരിക്കുന്നു എന്നു ഞാൻ മനസിലാക്കുന്നു .അച്ഛനു -വിഷമം തോന്നരുതു ..?”
“എനിക്ക് സന്തോഷമേയുള്ളൂ ;താങ്കളുടെ സാക്ഷ്യം കേൾക്കാൻ ;എല്ലാവരും കാത്തിരിക്കുന്നു ..”
ആളുകളെ നോക്കി ,എല്ലാവരോടുമായി പറഞ്ഞു 
“ഫാ : ഷാജി സിൽവയാണ് ഇതിനെല്ലാം  കാരണം ..”
                
സുപരിജിതമായ  പേരു് കേട്ടതിനാലാവണം  ഹാൾ നിശബ്ദമായി ;എല്ലാവരുടേയും 
ചെവിയും കണ്ണുകളും ഇങ്ങോട്ടേക്കു  കേന്ദ്രികരിച്ചു …എന്തായിത് ???ഇവിടെയൊരു അത്ഭുതം  നടക്കാൻ പോകുന്നോ ???
“ഫാ:ഷാജിയോ ??  അച്ചൻ  ചോദിച്ചു ..ഇവിടെ ഉണ്ടായിരുന്ന ….”
“ അതേ  ഫാദർ …
ഞാൻ പറഞ്ഞത് അരക്കിട്ടുറപ്പിക്കാൻ പറ്റിയ ഒരു സംഭവം നടന്നതിന്റ തെളിവും ഇവിടെ ഇപ്പോഴുമുണ്ട് .സംഭവിച്ച വൃക്തിക്കു     പോലും ആ  കാര്യത്തിലൊരു സംശയവും ഇതുവരെ ഉണ്ടായിട്ടില്ലന്നാണ് എനിക്ക്   തോന്നുന്നതു …….”
“വിചാരിച്ചതുപോലെയല്ല ;ഫാദർ ;....... ഓസ്റ്റിൻ കൈകൊട്ടി   ചിരിച്ചുകൊണ്ട് പറഞ്ഞു “ഷാജി  അച്ചൻ എല്ലായ്‌പോഴും  ചൂണ്ടികാട്ടുന്ന       യങ്‌ മാൻ ..ഇതുതന്നെ ..
“അരക്കിട്ടുറപ്പിക്കാൻ  ഒരു  സംഭവം നടന്നുവെന്നോ ??..” ഫാ:ലെനിൻ ആകാംഷ ഭരിതനായി .
“പറയൂ ;ഞങ്ങളെല്ലാം ആകാംക്ഷയിലാണ് …കൂടിനിന്ന ജനങ്ങളും വിളിച്ചു പറഞ്ഞു ….
“ഇനി പറയുന്നതിനു സാക്ഷികളും തെളിവും ഞാൻ തരുന്നില്ല .ഒരുപക്ഷേ സാക്ഷി തെളിവു
മായി  മുന്നോട്ടുവന്നാലായി ..എന്റ്റെ കഥ അവർ കേട്ടാൽ ..അവര്കൊര്മവന്നാൽ മാത്രം …
“അങ്കിളേ ……ആകാംഷകൊണ്ടിരിക്കാൻ  ..വയെ …;വേഗം   ഇങ്ങു  പോരട്ടെ ..നിമ്മി ദാസ് …… .കൈകൊട്ടി പാടി ….
“മാസങ്ങൾക്ക്  മുൻപ്  നടന്നതാണ് ..കുർബാനയ്ക്കു മുംബൈ പള്ളിക്കകത്തു കയറിയതും കുർബാനക്കുള്ള തിരുവസ്ത്രം ധരിക്കാൻ ശ്രമിക്കുന്ന ഫാ:ഷാജിയേയും സഹായിക്കുന്ന അൾത്താര ബാലരായ നെച്ചുവിനെയും ബച്ചനേയും  കണ്ടു .കണ്ടയുടനെ ഫാദറിന്  സമീപം ചെന്ന് കൈകൂപ്പി  ആശംസിച്ചു :” സ്തുതിയായിരിക്കട്ടെ ,ഫാദർ .”
ഫാദറും ആശംസിച്ചു “സ്തുതിയായിരിക്കട്ട ;യാങ് മാൻ “
ഞാൻ തിരിഞ്ഞതും കൂട്ടത്തിലുണ്ടായിരുന്ന യുവതിയും  ഫാദറെ  ആശംസിച്ചു 
“സ്തുതിയായിരിക്കട്ടെ “
“സ്തുതിയായിരിക്കട്ട  “ ..ഫാദറും പ്രതിവചിച്ചു പരിചയമുള്ളവർ  ആയിരുന്നതിനാൽ അച്ചൻ ഒരു സൗഹാർദ അന്വഷണം നടത്തി .
“പരീക്ഷയൊക്കെ  കഴിഞ്ഞില്ലെ ;ജോലിക്കു കയറിയില്ലെ “
“ഇല്ല ഫാദർ ;റിസൾട് വന്നിട്ട് തന്നെ  രണ്ടുമൂന്നു മാസമായി …എനിക്ക് വേണ്ടി  പ്രാർത്ഥിക്കണേ ,അച്ചോ ?/…”
“ശരി..  ശരി .. വിഷമിക്കല്ലെ …ജോലിയൊക്കെ  ഉടനെ  ശരിയാകും –അച്ചൻ  ചിരിച്ചു കൊണ്ട് പറഞ്ഞു - ഉടനെ തന്നെ ജോലി കിട്ടും “...

അപ്പോൾ ഫാ :ഷാജിയുടെ ചുറ്റുമുണ്ടായിരുന്ന  എല്ലാവരും പള്ളിയിലോട്ട് കടന്നു അൾത്താരക്ക് മുമ്പിലായി സാദാരണ ഇരിക്കാറുള്ള  ബഞ്ചുകളിൽ ഇരുന്നു കുർബാനയിൽ  പങ്കുകൊള്ളുകയും പാരിഷ്ഹാളിൽ സന്തോഷപൂർവം കാപ്പി കുടിയും സൽകരങ്ങളുമൊക്കെ കൂടി പിരിയുകയും ചെയ്‌തു 
                                  
ആ  സംഭവം സാദാരണപോലെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയി .പക്ഷേ ഇന്നിവിടെ ഫാ : ലെനിൻ  ,എന്റ്റെ യുവത്വത്തിന്റ രഹസ്യം ചോദിച്ചപ്പോളാണ് എന്റ്റെ മനസ്സിലൂടെ  ആ  യുവതിയുടെ  കാര്യവും  കടന്നുവന്നതു . ആ  മാസം  തീരുന്നതിനു മുമ്പ് തന്നെ  ആ  യുവതിക്ക് ജോലി ലഭിക്കുകയും നിത്യനെയെന്നോണം  ജോലിക്ക് പോകുകയും ചെയ്യുന്നു .
                                  
എന്നെ എപ്പോൾ കാണുമ്പോഴും യങ്‌മാൻ  എന്നു  വിളിക്കുകും മറ്റു പരിചയക്കാരോട്  യങ്മാൻ  എന്നു പരിചയപ്പെടുത്തുകയും ചെയ്യുന്ന ഫാ:ഷാജി തന്നെയാണ് ,  തൻ്റെ ഈ  യുവത്വത്തിനും കാരണമെന്നും ,യുവതിയോട്  ജോലി ഉടനെ ലഭിക്കുമെന്ന് ആശംസിച്ചതിന്  , ഉടൻതന്നെ ജോലി ലഭിക്കകുയും ചെയ്‌ത കാര്യം എന്റെ  ഈ  സംസാരം  കഴിയുമ്പോൾ ആരെങ്കിലും ഓർക്കാതിരിക്കില്ല ;അയാൾ  ഓർത്തു ……
“ആ   യുവതി ഞാനാണ് ..”
 ജാസ്മിൻ  മുന്നോട്ടു വന്നു 
“സത്യത്തിൽ ഞാനതത്ര കാര്യമായി എടുത്തില്ല ;ഉടനെതന്നേ  ജോലി കിട്ടുമെന്ന് ഫാ:ഷാജി പറഞ്ഞത് ഓർമ്മവരുന്നു …അച്ഛന്റ്റെ നാവ് …പൊന്നായി ..”

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക