Image

തെറ്റിനെ ന്യായികരിക്കുന്നവർ, അംഗീകരിക്കാത്തവർ ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 23 July, 2024
തെറ്റിനെ ന്യായികരിക്കുന്നവർ, അംഗീകരിക്കാത്തവർ ( റൂബിയുടെ ലോകം : റൂബി എലിസ )

സ്വന്തം തെറ്റിനെ അംഗീകരിക്കുവാൻ പലർക്കും മടിയാണ്, തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് അംഗീകരിക്കാതെ അതിനെ ന്യയികരിക്കുകയോ മറ്റു കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുന്നതോ
നല്ല വ്യക്തിത്വത്തിൻ്റെ ലക്ഷണമല്ല.

സ്വന്തം തെറ്റ് അംഗീകരിക്കുകയും അതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്കു് ഒന്നും നഷ്ടപ്പെടുന്നില്ല മറിച്ച് ആ വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുടുകയേയുള്ളു.

എന്നാൽ നാല്ലൊരു ശതമാനം ആളുകളും ഒരു തെറ്റ് അംഗീകരിക്കുന്നതിലൂടെ എന്തോ വലിയ മാനഹാനി തനിക്കു സംഭവിക്കുന്നതു പോലെയാണ്. സത്യത്തിൽ ഇങ്ങനെ ഒരു വ്യക്തി പെരുമാറുമ്പോൾ എന്താണു മറ്റുള്ളവർക്കു തോന്നുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

തെറ്റിനെ ന്യായികരിക്കുന്നവർ, അംഗീകരിക്കാത്തവർ, ഒരു സോറി പോലും പറയുവാൻ മനസ്സില്ലാത്തവരെക്കുറിച്ച് തീർച്ചയായും വളരെ മോശമായ അഭിപ്രായം സൃഷ്ടിക്കുവാനേ ഇത്തരം പെരുമാറ്റം കഴിയു.

തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതു തൻ്റെടത്തോടെ തുറന്നു പറയുന്നതിനുള്ള ആർജവം കാണിക്കണം അതിലൂടെ വ്യക്തിത്വം കൂടുതൽ മികവുറ്റതാകുകയേ ഉള്ളു......സ്നേഹിക്കുന്നവർക്കിടയിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് കണക്ക് സൂക്ഷിക്കേണ്ടതുണ്ടോ...?

ചിലപ്പോഴെങ്കിലും വേണം എന്നാണ് ഉത്തരം..

കാരണം ഒന്നും പ്രതീക്ഷിക്കാതെ അളവറ്റു സ്നേഹിക്കുന്നവർ കണക്കു സൂക്ഷിക്കാറില്ലെങ്കിലും മറുപക്ഷത്തുള്ളയാൾ അങ്ങനെ ആവില്ല...

അതുകൊണ്ടാവും ഒരുപാട് സ്നേഹം കിട്ടിക്കൊണ്ടിരുന്ന കാലത്ത് അത് അംഗീകരിക്കാത്തവർ  കുറഞ്ഞു പോകുമ്പോൾ കുറ്റപ്പെടുത്താൻ തുടങ്ങുന്നത്..

നമുക്ക് തന്നിട്ടുള്ള ഒരായിരം വേദനകൾക്ക് കണക്കില്ലെങ്കിലും നമ്മൾ കൊടുത്ത ഒരു വേദന എന്നും ഇങ്ങനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്..

പരിധികളില്ലാതെ... ഉപാധികളില്ലാതെ...
നൽകിയ സ്നേഹത്തിന് എന്നും മൂല്യം കുറവായിരിക്കും മറ്റുള്ളവരുടെ കണ്ണിൽ...

അതുകൊണ്ട് തന്നെയാവില്ലേ അവർ നൽകുന്ന മുറിവിന്റെ... വേദനയുടെ... ഒക്കെ ആഴം അവർക്ക് മനസിലാകാത്തതും....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക