Image

യാത്രാ വിവരണം : സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കണ്‍ (രചയിതാവ്. സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ)

സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ Published on 23 July, 2024
യാത്രാ വിവരണം : സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കണ്‍ (രചയിതാവ്. സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ)

     വിവാഹ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഞാനും പ്രിയതമ അനിതയും മക്കളോടൊപ്പം ഈ വേനല്‍ക്കാലത്തെ ഒരു യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്‌സര്‍ലന്‍ഡും യു കെ യും ആയിരുന്നു. 


          അതിനായി ജൂണ്‍ 25 ന് ഫ്‌ലോറിഡായിലെ ഓര്‍ലാണ്ടോ എയര്‍പോര്‍ട്ടില്‍ നിന്നും യു കെ യിലെ ഗേറ്റ്വിക്ക് ലേക്ക് വിമാനം കയറിയ ഞങ്ങളെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത് ചേച്ചിയുടെ മകനും യു കെ യിലെ ഉദ്യോഗസ്ഥനുമായ ജോസഫ് ജോണ്‍ ആണ്. തുടര്‍ന്ന് ചേച്ചിയുടെ മൂത്ത മകള്‍ ആന്‍സിയുടെ ബെഡ്‌ഫോഡില്‍ ഉള്ള വസതിയില്‍ എത്തിയ ഞങ്ങളെ തനി മലയാളതനിമ നിറഞ്ഞു നിന്ന രുചികരമായ ഭക്ഷണം നല്‍കിയാണ് ആന്‍സിയും മരുമകന്‍ ഷിയോ വാഴക്കാലയും സ്വീകരിച്ചത്.  

                ജൂണ്‍ 27 ന് എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും യു കെ യിലെ താമസക്കാരനുമായ ജസ്റ്റിന്‍ കുടിലില്‍ നോടൊപ്പം ലണ്ടന്‍സിറ്റി കാണുവാന്‍ ഞാന്‍ പോയപ്പോള്‍ അനിത തന്റെ യു കെ യിലും അയര്‍ലണ്ടിലും പഴയ സഹപാഠികള്‍ക്കൊപ്പം ലുട്ടെനില്‍ ഒരു റീയൂണിയന്‍ സംഘടിപ്പിച്ചു. 


             രണ്ടു ദിവസത്തെ ലണ്ടന്‍സിറ്റി സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തി പിറ്റേ ദിവസം യു കെ യിലെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഐലെ ഓഫ് ഫൈറ്റില്‍ 3 ദിവസത്തെ ഫാമിലി റീയൂണിയന്‍ വേണ്ടി നാട്ടില്‍ നിന്നും എത്തിയ ചേച്ചിയും ചേട്ടനും ഉള്‍പ്പെടെ ഞങ്ങള്‍ 15 പേര്‍ നാലു കാറുകളിലായി പുറപ്പെട്ടു യാത്രാ മദ്ധ്യേ സഹോദരി പുത്രന്‍ ഡെറിക്കിന് സന്ദര്‍ശിച്ചു അവന്റെ വസതിയില്‍ നിന്നും സ്വാദിഷ്ടമായ ബ്രേക്ക്ഫാസ്റ്റും കഴിച്ചു അവനു ഈ അടുത്ത് ജനിച്ച കുഞ്ഞിനേയും കണ്ടാണ് യാത്ര തുടര്‍ന്നത്. 


           ഉച്ചയോടെ ഐലെ ഓഫ് ഫൈറ്റില്‍ എത്തിയ ഞങ്ങള്‍ക്ക് താമസിക്കുവാന്‍ 10ല്‍ അധികം ബെഡ്‌റൂമുകള്‍ ഉള്ള രണ്ടു വലിയ കോട്ടേജ് ആണ് ബുക്ക് ചെയ്തിരുന്നത്. 


       ഷിയോയുടെയും ആന്‍സിയുടെയും പോളിന്റെയും നേതൃത്വത്തില്‍ ഉള്ള റീയൂണിയന്‍ കോര്‍ഡിനേഷന്‍ അമ്പരപ്പിക്കുന്നതായിരുന്നു. 


            ക്രിക്കറ്റ് കളിയും ഫുട്‌ബോള്‍ ഉം ബീച്ച് സന്ദര്‍ശനങ്ങളും തനി നാടന്‍ ശൈലിയും പാശ്ചാത്യ രീതിയിലുമുള്ള കുക്കിംഗ് ഉം പാട്ടും മേളവും ഉള്‍പ്പെടെ ആ രണ്ടു രാത്രിയും മൂന്നു പകലും നീണ്ടു നിന്ന ആഘോഷം ചേച്ചിയുടെ പിറന്നാള്‍ കേക്കും കഴിച്ചാണ് പിരിഞ്ഞത്.   

 
         ജൂലൈ രണ്ടിന് ലുട്ടെനില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജെനീവയിലേക്ക് വിമാനം കയറിയ എന്റെ കുടുംബം ജെനീവയില്‍ എത്തി ഉച്ചയോടെ ഹോട്ടലില്‍ എത്തി. വിശ്രേമത്തിന് ശേഷം രാത്രി വൈകി വരെ ജെനീവ നഗരം മുഴുവന്‍ ചുറ്റി കണ്ട ശേഷം പിറ്റേ ദിവസം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗാണൈസേഷന്റെ ആസ്ഥാനവും യുണൈറ്റഡ് നേഷനും റെഡ് ക്രോസിന്റ ആസ്ഥാനവും സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏതാണ്ട് രണ്ടു ദിവസം പൂര്‍ത്തിയായി. 

      തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബേണ്‍ സിറ്റി ലോസന്നാ, ലുസണ്‍,  ബ്രീന്‍സ് തുടങ്ങി ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഞങ്ങള്‍ക്ക് ഏറെ അത്ഭുതം ആയതു ഇന്റര്‍ലേക്കണ്‍ ആയിരുന്നു സ്വര്‍ഗം ഭൂമിയിലേക്ക് എടുത്തു വച്ചതാണോ എന്നു തോന്നി പോകുന്ന ഇന്റര്‍ലേക്കണ്‍ ന്റെ സൗന്ദര്യം വിവരണാതീതമാണ്.   

സുനില്‍ വല്ലാത്തറ ഫ്‌ലോറിഡാ
       ട്രെയിനിലും ബസിലും ട്രാമുകളിലുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ യാത്രാ ചെയ്ത ഞങ്ങള്‍ക്ക് ഏറെ ആസ്വാദ്യകരമായതു രണ്ടു ദിവസം കൊണ്ടു ഏതാണ്ട് 700 കിലോമീറ്ററില്‍ അധികം നീണ്ടു നിന്ന കാര്‍ ഡ്രൈവ് ആയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ടണലുകളില്‍ കൂടിയുള്ള ഡ്രൈവ് ഹരം പിടിപ്പിക്കുന്നതായിരുന്നു.   


       സ്വിറ്റ്‌സര്‍ലന്‍ഡിലെ അവസാന ദിവസം സൂറിച്ചിന്റ മനോഹരിതയും ആസ്വദിച്ച ശേഷം യു കെ യില്‍ മടങ്ങിയെത്തി ചേച്ചിയുടെ ഇളയ മകള്‍ അഞ്ജുവും മരുമകന്‍ ആല്‍ബിനും കുടുംബാംഗങ്ങള്‍
ക്കായി ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറും കഴിച്ചു പിറ്റേ ദിവസം യു കെ യില്‍ നിന്നും തിരിച്ചു ഓര്‍ലാണ്ടോയിലേക്ക് വിമാനത്തില്‍ ഇരിക്കുമ്പോള്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷം ദൈവം തന്ന അനുഗ്രഹത്തെ ഓര്‍ത്തു ഞങ്ങളുടെ ഇരുവരുടെയും കണ്ണില്‍ നിന്നും ഓരോ തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക