Image

നിശാഗന്ധി.....(കവിത: റോബിന്‍ ഡാനിയേല്‍)

Published on 25 July, 2024
നിശാഗന്ധി.....(കവിത: റോബിന്‍ ഡാനിയേല്‍)

ഒരു വരി കൂടെ ഞാൻ എഴുതി വെക്കട്ടെ
എൻ ഓർമയിൽ നീ വന്നണഞ്ഞ നേരം
ഒരു മാത്ര കൊണ്ടെന്റെ ഇരുളാർന്ന വീഥികൾ
തെളിവാർന്നൊരോമൽ കൂടാക്കി നീ
മലർ വല്ലിയാൽ മൊട്ടിട്ടൊരഴകാക്കി

നിന്നെ പിരിഞ്ഞതിൻ ശേഷമെൻ ജീവനെ
തിരയുന്നു ഇന്നുമാ താരങ്ങളെ
നീ തന്നൊരോർമതൻ പുലരികൾ
സന്ധ്യകൾ
നമ്മൾ ഒന്നിച്ചു കണ്ടൊരാ സ്വപ്നങ്ങളും

പുലരിയിൽ പൊഴിയും നനു മഞ്ഞു പോലെ
ഒരു നറു വെട്ടം തെളിയുംമ്പോൾ  വിരിയുന്ന
ഒരായിരം സൂര്യ കണങ്ങൾ പോലെ
ഓർമ്മയിലിപ്പോഴും നീ മാത്രമിന്നും.

കാണാമറയത്ത് മാഞ്ഞു പോയ് എങ്കിലും
മായാതെ മനസിന്റെ കോണിലായിപ്പോഴും
ആരോരുമറിയാതെ സൂക്ഷിച്ചു വെച്ചു
അന്നു നാം അലിഞ്ഞൊരാ പൂവിൻ സുഗന്ധം
തനിയെ പൂത്തൊരാ...
നിശാഗന്ധിതൻ സുഗന്ധം .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക