Image

ഒട്ടുമാവ് (കവിത: ജോയ് ഗുരുവായൂർ)

Published on 25 July, 2024
ഒട്ടുമാവ് (കവിത: ജോയ് ഗുരുവായൂർ)

എൻ്റെ കവിതകളുടെ അവസാനങ്ങളിൽ, 
നിൻ്റെതായ രണ്ടുവാക്കുകൾ കൊരുത്തിട്ട്,
അവയ്ക്കു നീ, നിൻ്റെ മുഖഛായ വരുത്തി.
എൻ്റെ ബീജത്തിൽനിന്നുരുവായ നിൻ്റെ മക്കളെ, സമൂഹം, മടിയിൽവെച്ചു താലോലിച്ചു.
എൻ്റെ ശിഖരങ്ങളിൽ പൂത്തുലയുന്നതെല്ലാം, 
നീ മാത്രമാണെന്നവരെ വിശ്വസിപ്പിച്ചു.
നിന്നെ താങ്ങിനിറുത്തുന്ന, നിന്നിലെയെന്നെ എന്നേക്കുമായി, വിസ്മൃതിയിലാഴ്ത്തിക്കൊണ്ട്!
നിനക്കിനിയെന്നെ വേണ്ടായിരിക്കാമെന്നാലും
നിന്നെയിന്നത്തെ നീയാക്കിയത്, ഞാനാണെനോർക്കുക.
നിന്നിലൂടെയല്ലാതെയെനിക്കിനി വളരാനാവില്ലെങ്കിലും
എൻ്റെ വേരുകളുടെ ഗദ്ഗദങ്ങൾ നീ കേൾക്കണം!

 

Join WhatsApp News
(ഡോ .കെ) 2024-07-26 00:34:14
നിന്നെ കേൾക്കാൻ,നിന്നെ മനസ്സിലാക്കാൻ,നിന്നെ ഉയർത്താൻ ആരും വരില്ല.ദൈവം വരുമെന്നോ,ഭാര്യ വരുമെന്നോ,കാമുകി വരുമെന്നോ നോക്കേണ്ട.ആരും വരില്ല.നീ തന്നെ നിന്നെ തന്നെ ഉയർത്തണം .ലോകം നിന്നെ ഉറക്കാനാണ് ശ്രമിക്കുന്നത്.നീ തന്നെ നിന്റെ ശത്രു ,നീ തന്നെ നിന്റെ ബന്ധു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക