Image

റുഷ്‌ദി വധശ്രമത്തിനു പിന്നിൽ ഹിസ്‌ബൊള്ള; പ്രതിയുടെ മേൽ ഭീകര പ്രവർത്തന കുറ്റവും ചുമത്തി (പിപിഎം)

Published on 25 July, 2024
റുഷ്‌ദി വധശ്രമത്തിനു പിന്നിൽ ഹിസ്‌ബൊള്ള; പ്രതിയുടെ മേൽ ഭീകര പ്രവർത്തന കുറ്റവും ചുമത്തി (പിപിഎം)

ഇന്ത്യൻ വംശജനായ സാഹിത്യകാരൻ സൽമാൻ റുഷ്‌ദിയെ ന്യൂ യോർക്കിൽ വച്ചു വധിക്കാൻ ശ്രമിച്ച യുവാവിന്റെ മേൽ ഭീകരവാദ കുറ്റവും ചുമത്തി. ലെബനനിലെ തീവ്രവാദി സംഘടന ഹിസ്‌ബൊള്ളയുടെ പ്രേരണയിൽ പ്രവർത്തിച്ചു എന്ന കുറ്റം ഹാദി മറ്ററിന്റെ പേരിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ ഫെഡറൽ കുറ്റം.  

രണ്ടു വർഷം മുൻപ് ചട്ടാക്കിൽ സാഹിത്യ സമ്മേളനത്തിൽ സംസാരിച്ചു നിൽക്കെയാണ് വേദിയിൽ റുഷ്‌ദിക്കു നേരെ പാഞ്ഞടുത്തു മറ്റർ അദ്ദേഹത്തെ നിരവധി തവണ കുത്തിയത്. ലെബനീസ് വംശജനായ അയാൾക്കു ഹിസ്‌ബൊള്ളയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. സംഘടന ഷിയാ തീവ്രവാദികളുടെയാണ്. പ്രതി ഷിയാ മുസ്ലിമും ആണ്.

The Satanic Verses എന്ന ഗ്രന്ഥത്തിലൂടെ സ്വന്തം സമുദായത്തെ പ്രകോപിപ്പിച്ച റുഷ്‌ദിയെ വധിക്കാൻ ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയിരുന്ന ആയത്തൊള്ള ഖൊമെയ്‌നി ഉത്തരവിട്ടിരുന്നു. ഹിസ്‌ബൊള്ളയ്ക്കു പണവും ആയുധവും നൽകി അവരെ വളർത്തുന്ന ഇറാന്റെ ആജ്ഞ അവർ ഏറ്റെടുത്തു എന്നാണ് നിയമനം.

യുഎസിൽ നിരോധിക്കപ്പെട്ട ഗ്രൂപ്പായ ഹിസ്‌ബൊള്ള ഇപ്പോൾ ഇസ്രയേലുമായി യുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണ്.  

ജാമ്യമില്ലാതെ തടവിൽ കഴിയുന്ന മറ്റർ കുറ്റങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ജൂലൈ 24നു ബഫലോ ഡിസ്ട്രിക്ട് കോടതിയിൽ കുറ്റപത്രം നൽകും.

Rushdie attacker has Hezbollah links

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക