Image

കാലിഫോര്‍ണിയയില്‍ ഹൈക്കിങ്ങിനെത്തിയ യുവതി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

Published on 25 July, 2024
 കാലിഫോര്‍ണിയയില്‍ ഹൈക്കിങ്ങിനെത്തിയ യുവതി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

കാലിഫോർണിയ: യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ 20കാരി  200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയായ ഗ്രേസ് റോളോഫാണ് മരിച്ചത്. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.

ഹൈക്കിങ്ങിൽ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാഥനും മകളും. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ ക‍യറുന്നതിനിടെ, കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിന്‍റെ കാൽ വഴുതിയത്. ജൊനാഥൻ നോക്കിനിൽക്കെയാണ് മകൾ അഗാധ ഗർത്തത്തിലേക്ക് പതിച്ചത്. പിന്നാലെ അടിയന്തര ഹെൽപ് ലൈൻ നമ്പരായ 911ലേക്ക് വിളിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതര പരിക്കേറ്റ ഗ്രേസിനരികിൽ എത്തിയത്.

പാറക്കെട്ടിന് മുകളിലെത്താൻ കുറഞ്ഞ ദൂരം മാത്രം ശേഷിക്കെയാണ് മകൾ വീണതെന്ന് ജൊനാഥൻ ഓർക്കുന്നു. 2006 മുതൽ ഇവിടെ കാൽവഴുതി വീണ് മരിക്കുന്ന ആറാമത്തെ ആളാണ് ഗ്രേസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക