Image

ഹാരിസിനെ സ്ഥാനാർഥിയായി തീരുമാനിക്കാൻ വിർച്വൽ റോൾ കോൾ നടത്താൻ ഡെമോക്രാറ്റിക് കമ്മിറ്റി (പിപിഎം)

Published on 25 July, 2024
ഹാരിസിനെ സ്ഥാനാർഥിയായി തീരുമാനിക്കാൻ വിർച്വൽ റോൾ കോൾ നടത്താൻ ഡെമോക്രാറ്റിക് കമ്മിറ്റി (പിപിഎം)

കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി തീരുമാനിക്കാൻ ഓഗസ്റ്റ് 19നു നടക്കുന്ന കൺവെൻഷൻ വരെ കാത്തു നിൽക്കാതെ ഓഗസ്റ്റ് ആദ്യം വിർച്വൽ റോൾ കോൾ നടത്താൻ ഡെമോക്രാറ്റിക്‌ നാഷനൽ കമ്മിറ്റി തീരുമാനിച്ചു. മത്സരത്തിൽ മറ്റാരും ഇല്ല. ഹാരിസിന് ഓഗസ്റ്റ് 7നകം വി പി യെ തീരുമാനിക്കേണ്ടി വരും.

ഹാരിസിനു ഡെലിഗേറ്റുകൾ ആവശ്യത്തിലേറെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മത്സരം ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 1നു തന്നെ റോൾ കോൾ ഉണ്ടാവും. മറ്റൊരാൾ 300 ഡെലിഗേറ്റുകളുടെ പിന്തുണ നേടി രംഗത്തു വന്നാൽ റോൾ കോൾ ഓഗസ്റ്റ് 3നാവും.  

ഹാരിസിനു ട്രംപിനെ തോൽപിക്കാൻ കരുത്തില്ലെന്നു തോന്നിയതിനാലാണ് ബരാക്ക് ഒബാമ അവരെ എൻഡോഴ്സ് ചെയ്യാത്തതെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. മറ്റു പ്രമുഖ ഡെമോക്രറ്റുകളെല്ലാം അവരെ പിന്തുണച്ചിട്ടുണ്ട്.

DNC decides on virtual roll call to decide on Harris 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക