Image

ഞാൻ ധരിച്ച വസ്ത്രമല്ല, അത് ഷൂട്ട് ചെയ്ത രീതിയാണ് പ്രശ്നം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമല പോള്‍

Published on 25 July, 2024
ഞാൻ ധരിച്ച വസ്ത്രമല്ല, അത് ഷൂട്ട് ചെയ്ത രീതിയാണ് പ്രശ്നം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമല പോള്‍

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന വിമർശനത്തിനു മറുപടിയുമായി നടി അമല പോള്‍. താൻ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച രീതിയായിരിക്കും ചിലരെ അലോസരപ്പെടുത്തുന്നതെന്നും അമല പോള്‍ പറഞ്ഞു.

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി കൊച്ചിയില്‍ വെച്ചുനടന്ന പ്രസ്മീറ്റിലാണ് താരം പ്രതികരിച്ചത്.

'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർഥികള്‍ക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല.

പക്ഷേ, അത് എങ്ങനെയാണ് പ്രദർശിക്കപ്പെട്ടത് എന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതില്‍ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ധരിച്ച വസ്ത്രത്തിന് ഒരു പ്രശ്നവും കണ്ടില്ല. നിങ്ങള്‍ നിങ്ങളായിരിക്കുക, നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുക എന്ന സന്ദേശമാണ് കോളജില്‍ പോകുമ്ബോള്‍ എനിക്ക് നല്‍കുവാനുള്ളത്.''-അമല പോള്‍ പറഞ്ഞു.

'ലെവല്‍ ക്രോസ്' സിനിമാ പ്രമോഷന്റെ ഭാഗമായി അമല പോള്‍ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രം വിമർശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പടർന്ന വിമർശനം. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയില്‍ വിദ്യാർഥികള്‍ക്കൊപ്പം താരം ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക