Image

തൃശൂരിൽ 20 കോടി രൂപയുമായി ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ മുങ്ങി

Published on 26 July, 2024
തൃശൂരിൽ 20 കോടി രൂപയുമായി ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ മുങ്ങി

തൃശ്ശൂര്‍: ജോലിചെയ്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടി രൂപയുമായി അസിസ്റ്റന്റ് മാനേജറായ യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായ കൊല്ലം തിരുമുല്ല വാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹന്‍ ആണ് പണവുമായി കടന്നുകളഞ്ഞത്. 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണ് ധന്യാമോഹന്‍.

2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയത്. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി. വലപ്പാട് സി.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയും ബന്ധുക്കളും ഒളിവിലാണ്. 18 വര്‍ഷത്തോളമായി കൊല്ലം തിരുമുല്ലാവാരത്തെ തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വീട് ഇപ്പോള്‍ പൂട്ടിയിട്ട നിലയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക