Image

ഇരുചക്രവാഹനയാത്രയ്ക്കിടെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയില്ല: ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍

Published on 26 July, 2024
ഇരുചക്രവാഹനയാത്രയ്ക്കിടെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയില്ല: ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്ന ആളോട് പിന്നിലിരിക്കുന്ന ആള്‍ സംസാരിച്ചാല്‍ പിഴ ഈടാക്കുമെന്ന മോട്ടോര്‍ വെഹിക്കിള്‍ അധികൃതരുടെ (ആര്‍ടിഒ) നടപടി തള്ളി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇത്തരത്തില്‍ പിഴ ചുമത്തുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. അത്തരമൊരു കാര്യം പരിഗണനയിലില്ല.

ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അത് അപകടം വരുത്തുമെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍. ഇതാണ് ഇപ്പോള്‍ മന്ത്രി തന്നെ തള്ളിയത്.

ഈ രീതിയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പിലാക്കണം എന്ന കാര്യത്തില്‍ അന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക