Image

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Published on 26 July, 2024
കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. പുതുച്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭ്യമായത്. പരിയാരം മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു.

കുട്ടി നിലവില്‍ വെന്റിലേറ്ററിലാണെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വൃത്തിഹീനമായ വെള്ളക്കെട്ടുകളിലും, സ്വിമ്മിങ് പൂളുകളിലും കുളിക്കുമ്പോഴാണ് സാധാരണയായി ഈ രോഗത്തിന് കാരണമാകുന്ന അമീബ മൂക്കിലൂടെയും, വായിലൂടെയും ശരീരത്തിലെത്തുന്നത്. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ച വരെ എടുക്കും എന്നത് നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിന് വെല്ലുവിളിയാണ്. അതേസമയം രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക