Image

വാളയാര്‍ കേസ് അന്വേഷിച്ച സോജന് ഐപിഎസ് നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്ന് ഇരകളായ പെണ്‍കുട്ടികളുടെ അമ്മ

Published on 26 July, 2024
വാളയാര്‍ കേസ് അന്വേഷിച്ച സോജന് ഐപിഎസ് നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്ന് ഇരകളായ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥന്‍ എം.ജെ സോജന് ഐപിഎസ് നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി ഇരകളായ പെണ്‍കുട്ടികളുടെ അമ്മ. എസ്പി ആയ സോജന് ഐപിഎസ് നല്‍കുന്നതില്‍ അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പെണ്‍കുട്ടികളുടെ അമ്മയെ വിളിച്ചുവരുത്തിയത്.

സോജന്‍ മക്കളെ കുറിച്ച് ചാനലില്‍ മോശമായി സംസാരിച്ചുവെന്നും, അങ്ങനെയൊരാള്‍ക്ക് ഐപിഎസ് കൊടുക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. അങ്ങനെ ചെയ്താല്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. പറയാനുള്ളതെല്ലാം രേഖാമൂലം ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുമുണ്ട്.

2017-ലാണ് വാളയാറില്‍ ദിവസങ്ങളുടെ ഇടവേളയില്‍ 11, 9 വയസുകാരായ പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയും, അന്വേഷണോദ്യോഗസ്ഥനായിരുന്ന സോജന്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നുമാണ് ആരോപണം. ഇത് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കാന്‍ സമ്മതം നല്‍കിയെന്ന തരത്തിലായിരുന്നു സോജന്റെ സംസാരം. ആരോപണം നിലനില്‍ക്കെ സര്‍ക്കാര്‍ സോജന് ഐപിഎസ് നല്‍കാന്‍ തിടുക്കം കാട്ടുന്നതും വിവാദത്തിലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക